നിസാരക്കാരനല്ല എൽറോക്ക് ആർഎസ് !! | Video

പുതിയ ഇലക്ട്രിക് കാര്‍ ആയ എല്‍റോക്ക് ആര്‍എസിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ചെക്ക് റിപ്പബ്ലിക്ക് ബ്രാന്‍ഡായ സ്‌കോഡ. ഏപ്രില്‍ 8 നും 13 നും ഇടയില്‍ നടക്കുന്ന മിലാന്‍ ഡിസൈന്‍ വീക്കില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായാണ് കമ്പനി ചിത്രങ്ങള്‍ പുറത്തുവിട്ടത്. പരമാവധി 335 എച്ച്പി പവര്‍ പുറപ്പെടുവിക്കുന്ന മോഡല്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു. 185 കിലോവാട്ട് വരെ ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന കാര്‍ വെറും 5.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.

നിരവധി പ്രീമിയം സവിശേഷതകളുമായാണ് എല്‍റോക്ക് ആര്‍എസ് എത്തുന്നത്. സ്‌പോര്‍ട്‌സ് ഷാസി, എല്‍ഇഡി മാട്രിക്‌സ് ബീം ഹെഡ്ലൈറ്റുകള്‍, ആര്‍എസ്-എക്സ്‌ക്ലൂസീവ് സ്‌റ്റൈലിങ് ഘടകങ്ങള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഒറ്റ ഫുള്‍ ചാര്‍ജില്‍ 550 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെട്ടു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. 84 കിലോവാട്ട്അവര്‍ ശേഷിയുള്ള കരുത്തുറ്റ ബാറ്ററി ഉപയോഗിച്ച് ഏകദേശം 26 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com