ടാ​റ്റ മോ​ട്ടോ​ഴ്സ് ബി​എ​സ് 6 ഫെ​യ്സ് 2 പോ​ര്‍ട്ട്ഫോ​ളി​യോ അ​വ​ത​രി​പ്പി​ച്ചു

ടാ​റ്റ മോ​ട്ടോ​ഴ്സ് പെ​ട്രോ​ള്‍, ഡീ​സ​ല്‍, സി​എ​ന്‍ജി എ​ന്നി​വ​യു​ടെ പ​വ​ര്‍ട്രെ​യ്‌​ന്‍ ഓ​പ്ഷ​നു​ക​ളി​ലു​ട​നീ​ളം പു​തി​യ ഫീ​ച്ച​റു​ക​ളോ​ടെ പോ​ര്‍ട്ട്ഫോ​ളി​യോ പു​തു​ക്കി​യി​ട്ടു​ണ്ട്
ടാ​റ്റ മോ​ട്ടോ​ഴ്സ് ബി​എ​സ് 6 ഫെ​യ്സ് 2 പോ​ര്‍ട്ട്ഫോ​ളി​യോ അ​വ​ത​രി​പ്പി​ച്ചു
Updated on

കൊ​ച്ചി: ടാ​റ്റ മോ​ട്ടോ​ഴ്സ് ആ​ര്‍ഡി​ഇ, ഇ20 ​എ​ന്നി​വ​യ്ക്ക് അ​നു​സൃ​ത​മാ​യ എ​ൻ​ജി​നു​ക​ളു​ള്ള ബി​എ​സ് 6 ഘ​ട്ടം 2 പാ​സ​ഞ്ച​ര്‍ വാ​ഹ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. ടാ​റ്റ മോ​ട്ടോ​ഴ്സ് പെ​ട്രോ​ള്‍, ഡീ​സ​ല്‍, സി​എ​ന്‍ജി എ​ന്നി​വ​യു​ടെ പ​വ​ര്‍ട്രെ​യ്‌​ന്‍ ഓ​പ്ഷ​നു​ക​ളി​ലു​ട​നീ​ളം പു​തി​യ ഫീ​ച്ച​റു​ക​ളോ​ടെ ത​ങ്ങ​ളു​ടെ പോ​ര്‍ട്ട്ഫോ​ളി​യോ പു​തു​ക്കി​യി​ട്ടു​ണ്ട്, മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷ​യും ഡ്രൈ​വ​ബി​ലി​റ്റി​യും സൗ​ക​ര്യ​വും ഇ​ത് ന​ല്‍കു​ന്നു.

ഈ ​പോ​ര്‍ട്ട്ഫോ​ളി​യോ ഉ​പ​യോ​ഗി​ച്ച്, ക​മ്പ​നി അ​തി​ന്‍റെ സ്റ്റാ​ന്‍ഡേ​ര്‍ഡ് വാ​റ​ന്‍റി 2 വ​ര്‍ഷം/ 75,000 കി​ലോ​മീ​റ്റ​മീ മു​ത​ല്‍ 3 വ​ര്‍ഷം/ 1 ല​ക്ഷം കി​ലോ​മീ​റ്റ​ർ വ​രെ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ ന​മ്പ​ര്‍ 1 എ​സ്‌​യു​വി ആ​യ നെ​ക്സ​ണ്‍, ക​മ്പ​നി​യു​ടെ പ്രീ​മി​യം എ​സ്‌​യു​വി ആ​യ ഹാ​രി​യ​ര്‍, മു​ന്‍നി​ര എ​സ്‌​യു​വി ആ​യ സ​ഫാ​രി എ​ന്നി​വ​യു​ടെ കൂ​ടു​ത​ല്‍ ഉ​യ​ര്‍ന്ന റെ​ന്‍ഡേ​ഷ​നാ​യ റെ​ഡ് & ഡാ​ര്‍ക്ക് എ​സ്‌​യു​വി​ക​ളു​ടെ പു​തി​യ ശ്രേ​ണി​യു​ടെ വ​ര​വും ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചു. സ​ഫാ​രി, ഹാ​രി​യ​ര്‍, നെ​ക്സോ​ണ്‍ എ​ന്നി​വ​യ്ക്ക് യ​ഥാ​ക്ര​മം 15.65 ല​ക്ഷം, 14.99 ല​ക്ഷം, 7.79 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല.

logo
Metro Vaartha
www.metrovaartha.com