ബാറ്ററി വില കുറയുന്നു, ടാറ്റാ ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറച്ചു

2023ൽ രാജ്യത്തെ ഇവി സെഗ്‌മെന്‍റ് 90 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. പെട്രോൾ വാഹനങ്ങളുടെ വിപണിയിൽ എട്ട് ശതമാനം മാത്രം വളർച്ചയുണ്ടായ സ്ഥാനത്താണിത്.
Tata Tiago.ev
Tata Tiago.ev

ന്യൂഡൽഹി: ബാറ്ററിയുടെ വില കുറഞ്ഞ സാഹചര്യത്തിൽ ടാറ്റാ മോട്ടോഴ്സ് രണ്ട് ഇലക്‌ട്രിക് വാഹന മോഡലുകളുടെ വിലയിൽ 1.2 ലക്ഷം രൂപ വരെ കുറവ് വരുത്തി. നെക്സൺ, തിയാഗോ എന്നിവയുടെ ഇലക്‌ട്രിക് മോഡലുകൾക്കാണ് വില കുറയുക.

നിലവിൽ 14.49 ലക്ഷം രൂപ മുതലാണ് നെക്സണിന്‍റെ വില. 7.99 ലക്ഷം രൂപയിൽ തുടങ്ങുന്ന തിയാഗോയുടെ വിലയിൽ എഴുപതിനായിരം രൂപ കുറവ് വരും. പുതിയ മോഡലായ പഞ്ചിന്‍റെ വിലയിൽ മാറ്റമില്ല. സമീപ ഭാവിയിൽ ബാറ്ററിയുടെ വില വീണ്ടും കുറയുമെന്നാണ് ടാറ്റാ മോട്ടോഴ്സ് പ്രതീക്ഷിക്കുന്നത്.

2023ൽ രാജ്യത്തെ ഇവി സെഗ്‌മെന്‍റ് 90 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. പെട്രോൾ വാഹനങ്ങളുടെ വിപണിയിൽ എട്ട് ശതമാനം മാത്രം വളർച്ചയുണ്ടായ സ്ഥാനത്താണിത്.

Trending

No stories found.

Latest News

No stories found.