വാഹന വില കൂട്ടാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്

വി​വി​ധ മോ​ഡ​ലു​ക​ള്‍ക്ക് 0.6% മു​ത​ല്‍ വി​ല വ​ര്‍ധ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്
വാഹന വില കൂട്ടാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്

കൊ​ച്ചി: ടാ​റ്റാ മോ​ട്ടോ​ഴ്സ് 17 മു​ത​ല്‍ രാ​ജ്യ​ത്തെ യാ​ത്രാ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍ധി​പ്പി​ക്കു​ന്നു. പെ​ട്രോ​ള്‍, ഡീ​സ​ല്‍ കാ​റു​ക​ള്‍ക്കും വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ള്‍ക്കും ഇ​തോ​ടെ വി​ല ഉ​യ​രും. വി​വി​ധ മോ​ഡ​ലു​ക​ള്‍ക്ക് 0.6% മു​ത​ല്‍ വി​ല വ​ര്‍ധ​ന​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മു​ന്‍കാ​ല​ങ്ങ​ളി​ലെ ഉ​ത്പാ​ദ​ന ചെ​ല​വി​ല്‍ നേ​രി​ട്ട വ​ര്‍ധ​ന പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. 16 വ​രെ ബു​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും ജൂ​ലൈ 31 വ​രെ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും വി​ല വ​ര്‍ധ​ന​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്ന് ടാ​റ്റ മോ​ട്ടോ​ഴ്സ് അ​റി​യി​ച്ചു. ടാ​റ്റ പ​ഞ്ച്, നെ​ക്സോ​ണ്‍, ഹാ​രി​യ​ര്‍, അ​ള്‍ട്രോ​സ് തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളാ​ണ് ടാ​റ്റ​യ്ക്കു​ള്ള​ത്.

2023ല്‍ ​ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ടാ​റ്റ വാ​ഹ​ന വി​ല വ​ര്‍ധി​പ്പി​ക്കു​ന്ന​ത്. ജ​നു​വ​രി​യി​ല്‍ 1.2 ശ​ത​മാ​ന​വും ഏ​പ്രി​ലി​ല്‍ 0.6 ശ​ത​മാ​ന​വും വി​ല വ​ര്‍ധി​പ്പി​ച്ചി​രു​ന്നു. പു​ക​മ​ലി​നീ​ക​ര​ണം നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം ഘ​ടി​പ്പി​ക്കു​ന്ന​ത് സ​ര്‍ക്കാ​ര്‍ നി​ര്‍ബ​ന്ധ​മാ​ക്കി​യ​തി​നെ തു​ട​ര്‍ന്ന് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള വാ​ഹ​ന വി​ല ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.

2023-2024 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ (ഏ​പ്രി​ല്‍-​ജൂ​ണ്‍) 2,26,245 വാ​ഹ​ന​ങ്ങ​ളാ​ണ് ടാ​റ്റ മോ​ട്ടോ​ഴ്സ് വി​റ്റ​ഴി​ച്ച​ത്. 2022-23 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ സ​മാ​ന​കാ​ല​യ​ള​വി​ലി​ത് 2,31,248 എ​ണ്ണ​മാ​യി​രു​ന്നു. ജൂ​ണി​ലെ ആ​ഭ്യ​ന്ത​ര വി​ല്‍പ്പ​ന 80,383 വാ​ഹ​ന​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ണി​ലി​ത് 79,606 എ​ണ്ണ​മാ​യി​രു​ന്നു. വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള യാ​ത്രാ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന 47,235 യൂ​ണി​റ്റാ​യി. മു​ന്‍വ​ര്‍ഷം ജൂ​ണി​ലി​ത് 45,197 യൂ​ണി​റ്റാ​യി​രു​ന്നു.

വി​ല്‍പ്പ​ന ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ ടാ​റ്റാ മോ​ട്ടോ​ഴ്സ് ഓ​ഹ​രി വി​ല 1.50 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 595.50 രൂ​പ​യാ​യി. ഓ​ട്ടൊ​മൊ​ബൈ​ല്‍ ഓ​ഹ​രി​ക​ള്‍ ഈ ​വ​ര്‍ഷം 51 ശ​ത​മാ​നം ഉ​യ​ര്‍ച്ച നേ​ടി​യി​ട്ടു​ണ്ട്. ഒ​രു വ​ര്‍ഷ കാ​ല​യ​ള​വി​ലെ വ​ള​ര്‍ച്ച 44 ശ​ത​മാ​ന​മാ​ണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com