സാങ്കേതിക തകരാര്‍: 3 ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങി ടെസ്ല

പ്രശ്നം പരിഹരിക്കാന്‍ ടെസ്ല ഒരു പുതിയ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് പുറത്തിറക്കും.
സാങ്കേതിക തകരാര്‍: 3 ലക്ഷത്തിലേറെ വൈദ്യുത വാഹനങ്ങള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങി ടെസ്ല

സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 363,000 ഇലക്‌ട്രിക് വാഹനങ്ങള്‍ തിരിച്ച്‌ വിളിക്കുകയാണെന്ന് ടെസ്ല. പ്രശ്നം പരിഹരിക്കാന്‍ ടെസ്ല ഒരു പുതിയ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് പുറത്തിറക്കും.

2016 നും 2023 നും ഇടയില്‍ പുറത്തിറക്കിയ മോഡല്‍ എസ്, മോഡല്‍ എക്സ്, മോഡല്‍ 3, മോഡല്‍ വൈ ടെസ്ല വാഹനങ്ങളുടെ ഒരു ശ്രേണിയെയാണ് തിരിച്ച്‌ വിളിക്കുന്നത്. ടെസ്ലയുടെ വാഹനങ്ങള്‍ പ്രാദേശിക ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാനും അപകട സാധ്യത വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി കമ്മിറ്റി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com