ഇന്ത്യയിൽ ടെസ്‌ലയുടെ പ്ലാന്‍റ് ഒരു വർഷത്തിനു ശേഷം

ഇരുപതു ലക്ഷം രൂപ വിലയുള്ള ഇലക്‌ട്രിക് കാറുകൾ നിർമിക്കാനുള്ള ടെസ്‌ലയുടെ പദ്ധതി ഇതോടെ യാഥാർഥ്യമാകുമെന്നാണ് സൂചന
Tesla to invest in India
Tesla to invest in India

കൊച്ചി: ടെസ്‌ല ഇന്ത്യയിലും മെക്സിക്കോയിലും 2025നു ശേഷം നിർമാണ പ്ലാന്‍റുകള്‍ സ്ഥാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുപതു ലക്ഷം രൂപ വിലയുള്ള ഇലക്‌ട്രിക് കാറുകൾ നിർമിക്കാനുള്ള ടെസ്‌ലയുടെ പദ്ധതി ഇതോടെ യാഥാർഥ്യമാകുമെന്നാണ് സൂചന.

പക്ഷേ, പുതിയ നിർമാണ പ്ലാന്‍റുകളില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് ഈ മോഡലുകള്‍ നിർമിക്കുന്നതിനായി നിലവിലുള്ള ഫാക്റ്ററികളില്‍ അവയുടെ മുഴുവന്‍ ശേഷിയും പ്രയോജനപ്പെടുത്തുമെന്ന് ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള ടെസ്‌ലയുടെ പദ്ധതി ഉപേക്ഷിച്ചുവെന്ന ഊഹാപോഹങ്ങള്‍ ഇതോടെ ഇല്ലാതായി.

യുഎസിലെ ടെക്സസ്, ഫ്രീമോണ്ട്, ജര്‍മനിയിലെ ബര്‍ലിന്‍, ചൈനയിലെ ഷാങ്ഹായ് എന്നിവിടങ്ങളില്‍ ടെസ്‌ലയുടെ ഫാക്റ്ററികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2023 കലണ്ടര്‍ വര്‍ഷത്തിന്‍റെ അവസാനത്തോടെ, ടെസ്‌ല പ്രതിവര്‍ഷം 18 ലക്ഷം വാഹനങ്ങള്‍ നിർമിച്ചുവെന്നാണ് കണക്ക്. എന്നിരുന്നാലും, പ്രതിവര്‍ഷം കമ്പനിക്ക് 30 ലക്ഷം വാഹനങ്ങളുടെ ആഗോള ശേഷിയുണ്ട്. 2023ലേതിനെക്കാള്‍ ഉത്പാദനത്തില്‍ 50% ഉത്പാദന വർധനവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഈ സമയക്രമം സർക്കാരിന്‍റെ പുതിയ ഇലക്‌ട്രിക് വാഹന നയവുമായി യോജിക്കുന്നതാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു നിർമാണ പ്ലാന്‍റ് സ്ഥാപിക്കുകയും 2027 വരെ നീട്ടുകയും ചെയ്യും. 2025 പകുതിയോടെ പുതിയ മോഡലുകള്‍ അവതരിപ്പിക്കാനുള്ള ടെസ്‌ലയുടെ പദ്ധതിയുമായി ഇത് യോജിക്കുന്നു.

കൂടുതല്‍ താങ്ങാനാവുന്ന മോഡലുകള്‍ ഉള്‍പ്പെടെയുള്ള പുതിയ വാഹനങ്ങള്‍ ഞങ്ങളുടെ നിലവിലെ വാഹന നിരയുടെ അതേ നിർമാണ പ്ലാന്‍റുകളില്‍ നിർമിക്കാന്‍ കഴിയുമെന്ന് മസ്ക് പറഞ്ഞു. പുതിയ നിർമാണ ലൈനുകളില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് 2023 ഉത്പാദനത്തെക്കാള്‍ 50 ശതമാനം വളര്‍ച്ച സുഗമമാക്കിക്കൊണ്ട്, നിലവിലുള്ള പരമാവധി ശേഷിയായ 30 ലക്ഷം വാഹനങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ ടെസ്‌ലയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യം കമ്പനിക്കുണ്ട്. ഈ സമീപനം മുമ്പ് പ്രതീക്ഷിച്ചതിലും നിന്നും ചെലവ് കുറയ്ക്കാന്‍ ഇടയാക്കും. ഭാവിയിലെ വാഹന നിര 2025ന്‍റെ രണ്ടാം പകുതിയില്‍ ഉത്പാദനം ആരംഭിക്കുമെന്ന അപ്ഡേറ്റുകളും മസ്ക് നല്‍കി.

Trending

No stories found.

Latest News

No stories found.