ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം ജൂലൈയിൽ തുറക്കും

ചൈനയിലെയും യൂറോപ്പിലെയും ടെസ്‌ലയുടെ വില്‍പ്പന ഇടിഞ്ഞു കൊണ്ടിരിക്കെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്
Tesla to open first Indian showroom in July

ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം ജൂലൈയിൽ തുറക്കും

Representative image

Updated on

മുംബൈ: അമെരിക്കന്‍ ഇവി നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയില്‍ അടുത്ത മാസം തുറക്കും. ചൈനയിലെയും യൂറോപ്പിലെയും ടെസ്‌ലയുടെ വില്‍പ്പന ഇടിഞ്ഞു കൊണ്ടിരിക്കെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. അമെരിക്കയും ചൈനയും കഴിഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയാണ് ഇന്ത്യ. ചൈനയിലും യൂറോപ്പിലും വില്‍പ്പന മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയെ പ്രതീക്ഷയോടെയാണു മസ്കിന്‍റെ നേതൃത്വത്തിലുള്ള ടെസ്‌ല നോക്കി കാണുന്നത്.

ടെസ്‌ലയുടെ ആദ്യ സെറ്റ് കാറുകള്‍ ഇന്ത്യയില്‍ എത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ചൈനയിലെ ഫാക്റ്ററിയില്‍ നിന്നാണ് ഇന്ത്യയിലെത്തിച്ചത്. ടെസ്‌ലയുടെ മോഡല്‍-വൈ റിയര്‍ വീല്‍ ഡ്രൈവ് എസ് യുവികളാണ് ഇന്ത്യയിലെത്തിയത്. കാറിനൊപ്പം സൂപ്പര്‍ ചാര്‍ജര്‍ ഘടകങ്ങള്‍, കാര്‍ ആക്‌സസറികള്‍, ഉത്പന്നങ്ങള്‍, സ്‌പെയറുകള്‍ എന്നിവയും യുഎസ്, ചൈന, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ കൂടിയാണു ടെസ് ലയുടെ മോഡല്‍-വൈ.

ജൂലൈ പകുതിയോടെ മുംബൈയില്‍ ആദ്യ ഷോറൂം തുറന്നതിനു ശേഷം ടെസ്ല ന്യൂഡല്‍ഹിയിലും ഷോറൂം തുറക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com