Jawa Yezdi Motorcycles - Kargil Vijay Diwas Ride
Jawa Yezdi Motorcycles - Kargil Vijay Diwas Ride

ജാവ യെസ്ഡിയുടെ കാര്‍ഗില്‍ വിജയ് ദിവസ് റൈഡിൻ്റെ മൂന്നാം പതിപ്പ് സമാപിച്ചു

ഇന്ത്യന്‍ സായുധ സേനയിലെ വെറ്ററന്‍സ്, ഓഫീസര്‍മാര്‍, സൈനികര്‍ എന്നിവര്‍ റൈഡില്‍ പങ്കാളികളായി
Published on

കൊച്ചി: ഇന്ത്യന്‍ സായുധ സേനയുമായി സഹകരിച്ച് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് റൈഡിൻ്റെ മൂന്നാം പതിപ്പ് വിജയകരമായി സമാപിച്ചു. കമ്പനിയുടെ ഫോര്‍എവര്‍ ഹീറോ ടാഗ്‌ലൈനിലുള്ള സംരംഭത്തിന് കീഴില്‍ സംഘടിപ്പിച്ച റൈഡ് ഈ വര്‍ഷം ഇന്ത്യന്‍ ആര്‍മിയുടെ നാഗാ റെജിമെന്‍ററാണ് സംഘടിപ്പിച്ചത്. 24 വര്‍ഷം മുമ്പ് കാര്‍ഗില്‍ യുദ്ധത്തില്‍ രാഷ്ട്രത്തെ സംരക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച ധീരജവാന്‍മാരുടെ ദൃഢനിശ്ചയത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയായിരുന്നു റൈഡിൻ്റെ ലക്ഷ്യം.

1999ലെ യുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച നാഗാ സൈനികര്‍ക്കുള്ള ആദരവായി ഫസ്റ്റ് ബ്രീത്ത് ടു ലാസ്റ്റ് എന്നതായിരുന്നു റൈഡിൻ്റെ പ്രമേയം. 2023 ജൂലൈ രണ്ടിന് നാഗാലാന്‍ഡിലെ കൊഹിമയില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത കാര്‍ഗില്‍ വിജയ് ദിവസ് റൈഡ് 3,620 കിലോമീറ്റര്‍ ദൂരം പിന്നിട്ട്, ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ സമാപിച്ചു. ഇന്ത്യന്‍ സായുധ സേനയിലെ വെറ്ററന്‍സ്, ഓഫീസര്‍മാര്‍, സൈനികര്‍ എന്നിവര്‍ റൈഡില്‍ പങ്കാളികളായി.

രാഷ്ട്രത്തിനുവേണ്ടി വീറോടെ പൊരുതി വീരമൃത്യു വരിച്ച ധീരജവാന്‍മാരെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. ആദ്യ ബാച്ച് പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് 13 മോട്ടോര്‍സൈക്കിളുകള്‍ ലേലം ചെയ്ത് 1.49 കോടി രൂപയും ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സമാഹരിച്ചു. ഈ തുക സായുധ സേനയുടെ പതാക ദിന ഫണ്ടിലേക്ക് സംഭാവന ചെയ്തു.

logo
Metro Vaartha
www.metrovaartha.com