ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ത്ത് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍

പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുമപ്പുറം ഉപയോഗിച്ച കാറുകളും സര്‍വീസ് പാക്കേജുകളും കവര്‍ ചെയ്യുന്നതിനായുമെല്ലാം സ്‌കീമുകള്‍ ഉപഭോക്തക്കള്‍ക്ക് ഉപയോഗപ്പെടുത്താം
ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ത്ത് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍

തിരുവനന്തപുരം: ഉപഭോക്തക്കള്‍ക്ക് ആകര്‍ഷകമായ വാഹന വായ്പ ഓപ്ഷനുകള്‍ ഉറപ്പക്കുന്നതിനായി ഇന്ത്യന്‍ ബാങ്കുമായി ധാരണപ്പത്രം ഒപ്പുവെച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍.

ഉപഭോക്തക്കള്‍ക്ക് ഇതിലൂടെ 90 ശതമാനം വരെ ഓണ്‍ റോഡ് ഫണ്ടിംഗ് ലഭ്യമാകും. ഇതോടൊപ്പം പ്രോസസ്സിംഗ് ഫീ, ഫോര്‍ക്ലോഷര്‍,പാര്‍ട്ട് പേയ്മെന്റ ചാര്‍ജുകള്‍ എന്നിവയും ഉപഭോക്തക്കളില്‍ നിന്ന് ഈടാക്കുകയില്ല. ഈ പങ്കാളിത്തത്തിലൂടെ ഗ്രാമീണ, അര്‍ദ്ധ നഗര വിപണികളിലുള്ളവര്‍ക്ക് ടൊയൊട്ടയുടെ വാഹനങ്ങള്‍ എളുപ്പത്തില്‍ വാങ്ങുവാനുള്ള ഫിനാന്‍സ് ഓപ്ഷനുകളും ലഭ്യമാണ്.

പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനുമപ്പുറം ഉപയോഗിച്ച കാറുകളും സര്‍വീസ് പാക്കേജുകളും കവര്‍ ചെയ്യുന്നതിനായുമെല്ലാം സ്‌കീമുകള്‍ ഉപഭോക്തക്കള്‍ക്ക് ഉപയോഗപ്പെടുത്താം. രാജ്യത്താകമാനമുള്ള 567 ടികെഎം സെന്ററുകള്‍ വഴിയും ഇന്ത്യന്‍ ബാങ്കിന്റെ 5700ലധികം ബ്രാഞ്ചുകളിലൂടെയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com