

ടൊയോട്ട മോട്ടോർസ് ഇന്ത്യൻ വിപണിയിൽ നിന്ന് മൂന്ന് മോഡലുകൾ പിൻവലിക്കുന്നു
ടൊയോട്ട കിർലോസ്കർ മോട്ടോർ, ഇന്ത്യൻ വിപണികളിൽ വിൽപ്പന നടത്തിയ ആഡംബര വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിപണിയിലെത്തിച്ച കാമ്രി, വെൽഫെയർ, ലാൻഡ് ക്രൂസർ എന്നീ മോഡലുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്.
പാർക്കിങ് അസിസ്റ്റ് കൺട്രോൾ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് വാഹനം തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോർട്ട്. 4,863 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്നും വിവരം.
വ്യത്യസ്ത ഉത്പാദന കാലയളവുകളിൽ നിർമിച്ചതും നിലവിൽ രാജ്യത്ത് ഉപയോഗത്തിലുള്ളതുമായ വാഹനങ്ങളും ഇതിൽ ഉൾപ്പെടും.
നിലവിൽ മെക്കാനിക്കൽ പ്രകടനത്തെയോ ഡ്രൈവിംഗ് സുരക്ഷയെയോ ഈ പ്രശ്‌നം ബാധിക്കുന്നില്ലെങ്കിലും, സുരക്ഷയുടെയും, ആത്മവിശ്വാസത്തിന്‍റെയും നടപടിയായാണ് തിരിച്ചുവിളിക്കൽ ആരംഭിച്ചതെന്ന് ടൊയോട്ട വ്യക്തമാക്കി.