കൊച്ചി: വാഹനം വാങ്ങുന്ന അന്നു മുതൽ അഞ്ച് വർഷത്തേക്ക് ഉപഭോക്താക്കൾക്കായി കോംപ്ലിമെന്ററി റോഡ്സൈഡ് അസിസ്റ്റൻസ് പ്രോഗ്രാം എന്ന വാഗ്ദാനവുമായി ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ്. ഉ
കേവലം ബ്രേക്ക്ഡൗൺ പിന്തുണ എന്നതിലുപരി ഓരോ ടൊയോട്ട ഉടമയ്ക്കും ഉറപ്പും സൗകര്യവും സുരക്ഷിതത്വ ബോധവും നൽകാനാണ് ആർഎസ്എയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ.
വാഹനത്തിന്റെ തകരാർ, അപകടത്തിൽപ്പെട്ട വാഹനം മാറ്റുന്നതിന് ആവശ്യമായ സഹായം എന്നിവയെല്ലാം പുതിയ വാഹന പാക്കേജിന്റെ ഭാഗമാണ്. ഉദ്ദാഹരണത്തിനു വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയിലാണു റോഡരികിലെങ്കിൽ, സർവീസ് ടീം അത്തരം വാഹനങ്ങൾ യഥാസമയം അടുത്തുള്ള ഡീലർഷിപ്പിലേക്കു കൊണ്ടുപോകാൻ സഹായിക്കുന്നു.
വാഹന പ്രശ്നങ്ങൾ പരിഹരിക്കുക, ഡെഡ് ബാറ്ററികൾക്കുള്ള ജമ്പ് സ്റ്റാർട്ട്, ടയർ പഞ്ചർ അറ്റകുറ്റപ്പണികൾ, കുറഞ്ഞ ഇന്ധന നിലയിലോ വാഹനത്തിന്റെ പ്രധാന പ്രശ്നങ്ങളിലോ സഹായം, കൂടാതെ 50 കിലോമീറ്റർ വരെ ദൂരത്തേക്കു ടാക്സികൾ ക്രമീകരിക്കുക എന്നിവയും പുതിയ റോഡ് സൈഡ് അസിസ്റ്റൻസിന്റെ ഭാഗമാണ്.
ഉപഭോക്താക്കൾക്ക് അധിക ചിലവില്ലാതെ 5 വർഷത്തേക്ക് (പുതിയ വാഹനം വാങ്ങുന്ന തീയതി മുതൽ) റോഡ്സൈഡ് അസിസ്റ്റൻസ് പ്രോഗ്രാം ഉപയോഗിക്കാം.