സംസ്ഥാനത്ത് ഇനി വാഹന സെൻസസ്

വാഹനങ്ങളുടെകണക്ക് കണ്ടെത്തുന്നതിനായി വാഹന സെൻസസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ
 Vehicle census Kerala

കേരളത്തിൽ വാഹനങ്ങളുടെ സെൻസസ് എടുക്കും.

everypixel
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ സജീവമായി ഓടുന്ന വാഹനങ്ങളുടെ യഥാർഥ കണക്ക് കണ്ടെത്തുന്നതിനായി വാഹന സെൻസസ് ആരംഭിക്കുമെന്നും ഗതാഗതമന്ത്രി സി.പി ജോൺ അറിയിച്ചു. വാഹൻ ഡാറ്റ കൂടുതൽ കൃത്യമാക്കുന്നതിലൂടെ സെർവർ ഡൗൺടൈം കുറയ്ക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും സാധിക്കും.

പൊതുഗതാഗത സംവിധാനത്തിന്‍റെ ഗുണമേന്മ ഉയർത്തുന്നതിനായി എല്ലാ സ്റ്റേജ് കാരിയേജുകൾക്കും വേണ്ടി ഓട്ടോമേറ്റഡ് റൂട്ട് മാനേജ്‌മെന്‍റ് സംവിധാനം നടപ്പിലാക്കും.

തത്സമയ ഡേറ്റയുടെ അടിസ്ഥാനത്തിൽ ബസ് സർവീസുകൾ നിരീക്ഷിക്കാനും സമയക്രമം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. യൂറോപ്പിലെയും അമേരിക്കയിലെയും മാതൃകയിൽ മൊബൈൽ ആപ്പ് വഴി പൊതുഗതാഗത വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കും.

ഷെയർ ട്രാൻസ്‌പോർട്ട്, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

വരും ദിവസങ്ങളിൽ എഎൻപിആർ അധിഷ്ഠിത ഡാഷ് ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് റോഡ് സുരക്ഷാ നിർവഹണവും ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com