യുഎഇയിൽ വ്യക്തിഗത വാഹന രജിസ്ട്രേഷന് പരിധി നിശ്ചയിക്കാനുള്ള തീരുമാനം മാറ്റിവച്ചു

ഒരു വ്യക്തിക്ക് പരമാവധി അഞ്ച് വാഹനങ്ങൾ മാത്രമായി രജിസ്ട്രേഷൻ പരിമിതപ്പെടുത്താനും അതിൽ കൂടുതൽ വരുന്ന വാഹനങ്ങൾക്ക് അധിക ഫീസ് ചുമത്താനും ആലോചിച്ചിരുന്നു
Vehicle registration regulation UAE

നിലവിൽ വാഹനങ്ങൾ കൈവശമുള്ളവരുടെ അവകാശങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം.

Freepik.com

Updated on: 

ദുബായ്: യുഎഇയിൽ പുതിയ ഗതാഗത നിയമപ്രകാരം വ്യക്തികൾക്ക് രജിസ്റ്റർ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനുള്ള തീരുമാനം താൽക്കാലികമായി മാറ്റിവച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങളിൽ നിന്നും വിവിധ മേഖലകളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളും നിർദേശങ്ങളും കണക്കിലെടുത്താണ് മന്ത്രാലയത്തിന്‍റെ നടപടി.

പുതിയ ഗതാഗത നിയമത്തിന്‍റെ എക്സിക്യൂട്ടിവ് റെഗുലേഷൻസിലെ ആർട്ടിക്കിൾ 89 പ്രകാരം, ഒരു വ്യക്തിക്ക് പരമാവധി അഞ്ച് വാഹനങ്ങൾ മാത്രമായി രജിസ്ട്രേഷൻ പരിമിതപ്പെടുത്താനും അതിൽ കൂടുതൽ വരുന്ന വാഹനങ്ങൾക്ക് അധിക ഫീസ് ചുമത്താനും വ്യവസ്ഥ ചെയ്തിരുന്നു.

നിലവിൽ വാഹനങ്ങൾ കൈവശമുള്ളവരുടെ അവകാശങ്ങൾ, കുടുംബങ്ങളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങൾ, വാണിജ്യ-സ്വകാര്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളുടെ ഉപയോഗം എന്നിവ സമഗ്രമായി വിലയിരുത്തി ആവശ്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നത് വരെയാണ് ഈ വ്യവസ്ഥ നടപ്പിലാക്കുന്നത് നീട്ടിവച്ചത്. ക്ലാസിക്, അപൂർവ, ലക്ഷ്വറി വാഹനങ്ങൾ സൂക്ഷിക്കുന്നവരുടെ താത്പര്യങ്ങളും പഠനവിധേയമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.