ഇ​ല​ക്‌​ട്രി​ക് എ​ക്സ് സി40 ​റീ​ചാ​ര്‍ജ് പു​റ​ത്തി​റ​ക്കി

ഇ​ന്ത്യ​യി​ല്‍ പ്രാ​ദേ​ശി​ക​മാ​യി സം​യോ​ജി​പ്പി​ച്ച ആ​ദ്യ​ത്തെ ല​ക്ഷ്വ​റി എ​സ്‌​യു​വി കൂ​ടി​യാ​ണി​ത്
ഇ​ല​ക്‌​ട്രി​ക് എ​ക്സ് സി40 ​റീ​ചാ​ര്‍ജ് 
പു​റ​ത്തി​റ​ക്കി

കൊ​ച്ചി: വോ​ള്‍വോ കാ​ര്‍ ഇ​ന്ത്യ​യു​ടെ പു​തി​യ പ​തി​പ്പ് 200ാമ​ത് ഇ​ല​ക്‌​ട്രി​ക് എ​ക്സ് സി40 ​റീ​ചാ​ര്‍ജ് പു​റ​ത്തി​റ​ക്കി. ഇ​ന്ത്യ​യി​ല്‍ പ്രാ​ദേ​ശി​ക​മാ​യി സം​യോ​ജി​പ്പി​ച്ച ആ​ദ്യ​ത്തെ ല​ക്ഷ്വ​റി എ​സ്‌​യു​വി കൂ​ടി​യാ​ണി​ത്.

2022 ന​വം​ബ​റി​ലാ​ണ് എ​ക്സ് സി40 ​റീ​ചാ​ര്‍ജ് ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. മി​ക​ച്ച ഡി​സൈ​ന്‍, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ, പാ​രി​സ്ഥി​തി​ക കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ​യി​ല്‍ ഒ​ന്നി​ല​ധി​കം ബ​ഹു​മ​തി​ക​ള്‍ എ​ക്സ് സി40 ​റീ​ചാ​ര്‍ജ് നേ​ടി​യി​ട്ടു​ണ്ട്. 2030ഓ​ടെ ക​ല​ര്‍പ്പി​ല്ലാ​ത്ത ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ മാ​ത്രം ന​ല്‍കാ​നും ഹൈ​ബ്രി​ഡു​ക​ള്‍ ഉ​ള്‍പ്പെ​ടെ ചൂ​ടു​പി​ടി​ക്കു​ന്ന എ​ന്‍ജി​ന്‍ ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​പേ​ക്ഷി​ക്കാ​നും ക​മ്പ​നി ആ​ഗ്ര​ഹി​ക്കു​ന്നു. കാ​ര്‍ബ​ണ്‍ കു​റ​യ്ക്കു​ക​യെ​ന്ന ക​മ്പ​നി​യു​ടെ ആ​ഗോ​ള പ​രി​സ്ഥി​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്.

200ാം എ​ക്സി40 റീ​ചാ​ര്‍ജി​ന്‍റെ വി​ത​ര​ണം സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് വോ​ള്‍വൊ കാ​ര്‍ ഇ​ന്ത്യ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ജ്യോ​തി മ​ല്‍ഹോ​ത്ര പ​റ​ഞ്ഞു. 2030ഓ​ടെ വോ​ള്‍വോ ഓ​ള്‍ ഇ​ല​ക്‌​ട്രി​ക് ക​മ്പ​നി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com