വാര്‍ഡ് വിസാര്‍ഡിന് ഇ-സ്കൂട്ടര്‍ വില്‍പ്പനയില്‍ മികച്ച വളര്‍ച്ച

2023 മെയ് മാസത്തെ വിൽപ്പനയെ അപേക്ഷിച്ച് 475 ശതമാനം വളര്‍ച്ച കമ്പനി രേഖപ്പെടുത്തി
വാര്‍ഡ് വിസാര്‍ഡിന് ഇ-സ്കൂട്ടര്‍ വില്‍പ്പനയില്‍ മികച്ച വളര്‍ച്ച
Updated on

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡില്‍ നിന്നുള്ള ജോയ് ഇ-ബൈക്ക് 2023 ജൂണ്‍ മാസം മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2529 യൂണിറ്റ് ലോ സ്പീഡ്, ഹൈ സ്പീഡ് ഇരു ചക്രവൈദ്യുത വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 2022 ജൂണില്‍ 2,125 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്താണിത്.

2023 മെയ് മാസത്തെ വില്പനയേക്കാള്‍ 475 ശതമാനം വളര്‍ച്ചയും കമ്പനി രേഖപ്പെടുത്തി. മെയ് മാസം 532 യൂണിറ്റുകളാണ് വിറ്റിരുന്നത്. ഈ മാസം മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പനയില്‍ വലിയ കുതിച്ചുചാട്ടം തങ്ങള്‍ കാണുന്നതായി വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com