
കൊച്ചി: ലോകമെമ്പാടുമുള്ള റൈഡര്‍മാരെ ഒരുമിച്ച് കൊണ്ടുവരുന്ന ആദ്യത്തെ ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന് തുടക്കമായി.
ബോളിവുഡ് നടനും സൂപ്പര്‍ ക്രോസ് ആരാധകനുമായ അര്ജുന് കപൂര്‍ ഫെഡറേഷന് ഒഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്സ് ഒഫ് ഇന്ത്യയുമായി (എഫ്എംഎസ്സിഐ) സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അടുത്ത ഒക്റ്റോബറില്‍ ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനത്തോടെ സീസണ് ആരംഭിക്കും.
ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ (ഐഎസ്ആര്‍എല്‍) ടൈറ്റില്‍ സ്പോണ്‍സറാണ് സിയറ്റ്. ടൊയോട്ട ഹൈലക്സ് ആണ് ഔദ്യോഗിക വാഹന പങ്കാളി.