1000 crore revenue for cial
സിയാലിന് 1000 കോടി രൂപ വരുമാനം

സിയാലിന് 1000 കോടി രൂപ വരുമാനം

വ്യോമയാന മേഖലയിലെ വളര്‍ച്ച ഉള്‍ക്കൊള്ളാന്‍ വരും വര്‍ഷങ്ങളില്‍ ഒട്ടേറെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്
Published on

കൊച്ചി: കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1,014 കോടി രൂപയുടെ മൊത്തവരുമാനം നേടി. 412.58 കോടി രൂപയാണ് അറ്റാദായം. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 770.90 കോടി രൂപയായിരുന്നു സിയാലിന്‍റെ മൊത്തവരുമാനം. 2023-24ല്‍ 31.6 ശതമാനമാണ് വരുമാനം വര്‍ധിച്ചത്. നികുതിക്ക് മുമ്പുള്ള ലാഭം 552.37 കോടി രൂപയാണ്. നികുതി കിഴിച്ച് 412.58 കോടിയും. മുന്‍വര്‍ഷം ഇത് 267.17 കോടി രൂപയായിരുന്നു. 54.4 ശതമാനമാണ് വര്‍ധനവ്. വ്യോമയാന മേഖലയിലെ വളര്‍ച്ച ഉള്‍ക്കൊള്ളാന്‍ വരും വര്‍ഷങ്ങളില്‍ ഒട്ടേറെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.

560 കോടി രൂപ ചെലവിട്ട് നടത്തുന്ന അന്താരാഷ്‌ട്ര ടെര്‍മിനല്‍ വികസനം, 152 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന കൊമേഴ്സ്യല്‍ സോണ്‍ നിര്‍മാണം എന്നിവയാണ് പ്രധാനം. ആഭ്യന്തര ടെര്‍മിനല്‍ വലുപ്പം കൂട്ടുന്ന പദ്ധതിയും പരിഗണനയിലുണ്ട്.

logo
Metro Vaartha
www.metrovaartha.com