

തിരുവനന്തപുരം: സംസ്ഥാനത്തെ കശുവണ്ടിത്തൊഴിലാളികൾക്ക് 23 ശതമാനം വേതന വർധനയ്ക്കു ശുപാർശ. ലേബർ കമ്മിഷണർ ഡോ. കെ വാസുകിയുടെ അധ്യക്ഷതയിൽ ലേബർ കമ്മിഷണറേറ്റിൽ ചേർന്ന യോഗത്തിൽ കശുവണ്ടിത്തൊഴിലാളി മിനിമം വേജസ് കമ്മിറ്റിയുടെ നിർദേശം സർക്കാരിനു മുന്നിൽ വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
അഡിഷണൽ ലേബർ കമ്മിഷണർ കെ. ശ്രീലാൽ, ആർജെഎൽസി കെ. വിനോദ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ കെഎസ് സിന്ധു, തൊഴിലാളി പ്രതിനിധികളായ കെ രാജഗോപാൽ, അഡ്വ. മുരളി മടന്തക്കോട്, ബി.സജീന്ദ്രൻ, ബി തുളസീധരക്കുറുപ്പ് (സിഐടിയു ), ജി.ബാബു (എഐടിയുസി )ജി. ലാലു, എസ്. ശ്രീകുമാർ, രഘു പാണ്ഡവ പുരം ( ഐഎൻടിയുസി )എ.എ. അസീസ് (യു ടിയുസി ) ശിവജി സുദർശൻ (ബിഎംഎസ്) എന്നിവരും തൊഴിലുടമ പ്രതിനിധികളായി എസ്. ജയമോഹൻ ( ചെയർമാൻ കെഎസ്സിഡിസി ), എം ശിവ ശങ്കരപ്പിള്ള (ചെയർമാൻ കാപ്പക്സ് ) സുനിൽ ജോൺ കെ (മാനെജിങ് ഡയറക്റ്റർ കെഎസ്സിഡിസി), ബാബു ഉമ്മൻ, അബ്ദുൾസലാം,ഡി. മാത്യുക്കുട്ടി, ജോബ്രാൻ ജെ വർഗീസ്, ജയ്സൺ ഉമ്മൻ, കെ രാജേഷ് എന്നിവരും പങ്കെടുത്തു.