30 മിനിറ്റില്‍ ഗോള്‍ഡ് ലോൺ വാഗ്ദാനവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പ്

ഫോറെക്സ് സേവനങ്ങളില്‍ മള്‍ട്ടി-കറന്‍സി കാര്‍ഡുകള്‍, പണ ഇടപാടുകള്‍, 24x7 അന്താരാഷ്‌ട്ര ട്രാന്‍സ്ഫറുകള്‍ എന്നിവ ഉള്‍പ്പെടുന്നു
Muthoott Fincorp one gold loan
Muthoott Fincorp one gold loan
Updated on

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (മുത്തൂറ്റ് ബ്ലൂ) മുന്‍നിര കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് അടുത്തിടെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ എന്ന പേരില്‍ ഓള്‍-ഇന്‍-വണ്‍ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ പ്ലാറ്റ്ഫോം പുറത്തിറക്കി.

ഇതുപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് 30 മിനിറ്റിനുള്ളില്‍ വീട്ടിലിരുന്നോ ബ്രാഞ്ചില്‍ നിന്നോ ഗോള്‍ഡ് ലോണ്‍ നേടാം. വായ്പയ്ക്കായുള്ള ഗോള്‍ഡ് ലോണുകള്‍ക്കൊപ്പം (വീട്, ബ്രാഞ്ച് എന്നിവയില്‍ നിന്ന്) മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ എംഎസ്എംഇ വായ്പകളും ഉള്‍പ്പെടുന്ന നിരവധി സാമ്പത്തിക സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡിജിറ്റല്‍ ഗോള്‍ഡ്, എന്‍സിഡികള്‍ പോലുള്ള നിക്ഷേപ ഉത്പന്നങ്ങള്‍ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. ഒന്നിലധികം ഉപയോഗങ്ങള്‍ക്കായുള്ള യൂട്ടിലിറ്റി, ലോണ്‍ പേയ്മെന്‍റുകളെയും ആപ്പ് പിന്തുണയ്ക്കുന്നു.

അതേസമയം ഫോറെക്സ് സേവനങ്ങളില്‍ മള്‍ട്ടി-കറന്‍സി കാര്‍ഡുകള്‍, പണ ഇടപാടുകള്‍, 24x7 അന്താരാഷ്‌ട്ര ട്രാന്‍സ്ഫറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com