2025ൽ ഇന്ത്യവിട്ടു പോകുന്നത് 3,500 കോടീശ്വരന്മാർ!!

ഈ വർഷം ഏറ്റവും കൂടുതൽ കോടീശ്വരന്മാരെ നഷ്ടപ്പെടാൻ പോകുന്ന രാജ്യം യുകെയാകും
3,500 millionaires to leave india this year

2025ൽ ഇന്ത്യവിട്ടു പോകുന്നത് 3,500 കോടീശ്വരന്മാർ!!

Updated on

2025 ൽ ഏറ്റവും കുറഞ്ഞത് 1.42 ലക്ഷം കോടീശ്വരന്മാരെങ്കിലും പുതിയ രാജ്യത്തേക്ക് താമസം മാറാൻ സാധ്യതയെന്ന് പഠന റിപ്പോർട്ട്. ഇതനുസരിച്ച്, 2025ൽ ഇന്ത്യയിൽ നിന്നു 3,500 കോടീശ്വരന്മാരാണ് വിദേശത്ത് സ്ഥിരതാമസമാകാന്‍ പോകുന്നതെന്നും വ്യക്തമാക്കുന്നു. ഏകദേശം 26.2 ബില്യൺ ഡോളർ (2.19 ലക്ഷം കോടി) സമ്പത്ത് കൈവശമുള്ള കോടീശ്വരന്മാർ ഇത്തരത്തിൽ ഇന്ത്യ വിട്ടുപോകുന്നൊരുങ്ങുന്നത്.

2014 മുതൽ 2024 വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിലുള്ള കോടീശ്വരന്മാരുടെ എണ്ണം 72 ശതമാനത്തോളം വർധിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, സ്വദേശം ഉപേക്ഷിച്ച് പുറത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യന്‍ കോടീശ്വരന്മാരുടെ മൊത്തത്തിലുള്ള പ്രവണത വർധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

റെസിഡന്‍സ്, സിറ്റിസണ്‍ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്‍റിനുള്ള ആഗോള കൺസൾട്ടൻസി ഭീമനായ ഹെൻലി & പാർട്ണേഴ്‌സിന്‍റേതാണ് ഈ പുതിയ പഠനം. ഒരു മില്യൺ യുഎസ് ഡോളറിന്‍റെ സമ്പത്തുള്ള ആളുകളുടെ ഏറ്റവും പുതിയ നീക്കങ്ങൾ ട്രാക്ക് ചെയ്താണ് ഇവർ ഈ പഠനം നടത്തുന്നത്. ഈ പഠനമനുസരിച്ച് 2026 ഓടെ രാജ്യം ആഗോള തലത്തിൽ രാജ്യം വിട്ടുപോകുന്ന, ഒരു മില്യൺ ഡോളിലധികം ആസ്തിയുള്ള വ്യക്തികളുടെ എണ്ണം 1,65,000 ആയി ഉയരുമെന്നും ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2025 പറയുന്നു.

മില്യണയേഴ്‌സ് എവിടേക്ക്??

റിപ്പോർട്ടിനുസരിച്ച് 2025ൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാർ സ്വദേശം വിടാൻ പോകുന്ന രാജ്യം യുകെ ആകുമെന്നാണ് കണക്കാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക കാന്തം എന്ന സ്ഥാനം യുഎഇ നിലനിർത്തും. ഈ വർഷം മാത്രം ഏകദേശം 9,800 ത്തോളം കോടീശ്വരന്മാരുടെ വരവാണ് ഇവിടേക്ക് പ്രവചിക്കപ്പെടുന്നത്; അതായത് കഴിഞ്ഞ വർഷത്തെക്കാൾ 6,700 കൂടുതൽ ആളുകൾ.

കോടീശ്വരന്മാരുടെ വരവിന്‍റെ കാര്യത്തിൽ ഈ വർഷം യുഎസ് രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ യുഎസ്, ഇറ്റലി, സ്വിറ്റ്സർലാൻഡും കോടീശ്വരന്മാർ ഇഷ്ടപ്പെട്ട സ്ഥലങ്ങളുടെ പട്ടികയിലുണ്ട്.

സൗദി അറേബ്യ അതിവേഗ വളർച്ചയാണ് കൈവരിക്കുന്നത്. ഈ വർഷം 2,400-ലധികം കോടീശ്വരന്മാരേയാണ് പ്രതീക്ഷിക്കുന്നത്. അതായത്, കഴിഞ്ഞ വർഷത്തേക്കാൾ 8 മടങ്ങ് വർധനവാണ് പ്രതീക്ഷിക്കുന്നത്.

സമ്പത്ത് നഷ്ടപ്പെടുന്ന രാജ്യങ്ങൾ

യുകെയ്ക്കാണ് ഏറ്റവും കൂടുതൽ കോടീശ്വരന്മാർ നഷ്ടപ്പെടാൻ പോകുന്നത്. 2025 ഓടെ ഏകദേശം 1,65,000 കോടീശ്വരന്മാരാണ് ഇവിടം ഉപേക്ഷിച്ച് വിദേശത്തേക്ക് കുടിയേറുക എന്ന് പഠനം പറയുന്നു.

ചൈനയാണ് രണ്ടാമത്തെ വലിയ നഷ്ടം നേരിടാന്‍ പോകുന്ന രാജ്യം. 7,800 ഓളം ചൈനീസ് കോടീശ്വരന്മാരാണ് മറ്റു രാജ്യങ്ങളിൽ താമസമാരംഭിക്കാന്‍ സാധ്യതയുള്ളത്.

ഏഷ്യയിൽ, ദക്ഷിണ കൊറിയയിൽ നിന്ന് 2,400 കോടീശ്വരന്മാരും ഇന്ത്യയിൽ നിന്ന് 3,500 കോടീശ്വരന്മാരും ഇക്കൊല്ലം രാജ്യം വിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com