ഡോളറിനെതിരെ രൂപയ്ക്ക് റെക്കോഡ് ഇടിവ്

ഒരു ഡോളറിന് 90.05 രൂപ എന്ന റിക്കാർഡ് തകർച്ച
 Record low of Rs 90.05 per dollar

ഒരു ഡോളറിന് 90.05 രൂപ എന്ന റിക്കാർഡ് തകർച്ച

symbolic 

Updated on

ന്യൂഡൽഹി: അമെരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 90 രൂപയ്ക്കു മുകളിലേയ്ക്കായി. ചരിത്രത്തിൽ ആദ്യമായാണ് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 90.05 എന്ന താഴ്ന്ന നിലയിൽ എത്തിയത്.ഡിസംബർ 3 ന് വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ 89.91ൽ വ്യാപാരം ആരംഭിച്ച രൂപ ഉടൻ തന്നെ 90.05 എന്ന താഴ്ന്ന നിലയിൽ എത്തി. ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്ന് സൂചനയുണ്ട്. കൂടാതെ ലോഹങ്ങളുടെ വില കുത്തനെ ഉയർന്നത് ഇന്ത്യയ്ക്ക് ഇറക്കുമതികളിൽ വൻ പ്രതിസന്ധി ഉണ്ടാക്കി.

ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ രൂപ അമെരിക്കൻ ഡോളറുമായുള്ള മൂല്യം 85 ൽ നിന്ന് 90ലേയ്ക്ക് താഴ്ന്നു. ഡിസംബർ 3നും ഇന്ത്യൻ ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 165.35 പോയിന്‍റ് ഇടിഞ്ഞ് 84,972.92 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി 77.85 പോയിന്‍റ് ഇടിഞ്ഞ് 25,954.35 എന്ന നിലയിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com