ഇന്ത്യയിൽ ഒരു ദശലക്ഷം തൊഴിൽ അവസരമൊരുക്കാൻ ആമസോൺ

3500 കോടി രൂപയാണ് ആമസോൺ ഇന്ത്യയിൽ നിക്ഷേപിക്കുക
Amazon to create one million jobs in India

ഇന്ത്യയിൽ ഒരു ദശലക്ഷം തൊഴിൽ അവസരമൊരുക്കാൻ ആമസോൺ

file photo

Updated on

ന്യൂഡൽഹി: ഡിജിറ്റൽ മേഖലയിൽ ഇന്ത്യയിൽ വമ്പൻ നിക്ഷേപ പ്രഖ്യാപനവുമായി ലോകത്തെ വമ്പൻ ഐടി സംരംഭമായി ആമസോൺ. 2030നുള്ളിൽ ഇന്ത്യയിൽ 35 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്നും ഇതിലൂടെ ഒരു ദശലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നും കമ്പനി അധികൃതർ അറിയിച്ചു. 2030 ആകുമ്പോഴേയ്ക്കും ഇന്ത്യയിൽ ആമസോണിന്‍റെ വിവിധ പ്ലാറ്റ് ഫോമുകളിലായി 35 ബില്യൺ ഡോളറിൽ അധികം നിക്ഷേപിക്കാനുള്ള പദ്ധതികൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്.

15 വർഷത്തിനിടെ ഇന്ത്യയിൽ ആമസോൺ 40 ബില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു. ന്യൂഡൽഹിയിൽ നടന്ന ആമസോൺ സംബാവ് ഉച്ചകോടിയുടെ ആറാം പതിപ്പിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ വിശാലമായ ഡിജിറ്റൽ , സാമ്പത്തിക മുൻഗണനകൾക്ക് അനുസൃതമായി എഐ അധിഷ്ഠിത ഡിജിറ്റലൈസേഷൻ, കയറ്റുമതി, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നീ മൂന്നു തന്ത്രപരമായ മേഖലകളെ അടിസ്ഥാനപ്പെടുത്തിയാകും നിക്ഷേപം.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ കീസോൺ റിപ്പോർട്ട് പ്രകാരം 2024ൽ ആമസോൺ 12 ദശലക്ഷത്തിലധികം ചെറുകിട ബിസിനസുകൾ ഡിജിറ്റലൈസ് ചെയ്തു. 20 ബില്യൺ ഡോളറിന്‍റെ ഇ-കൊമേഴ്സ് കയറ്റുമതി നടപ്പാക്കി. കൂടാതെ ഏകദേശം 2.8 ദശലക്ഷം പേർക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴിൽ അവസരം ഒരുക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com