100 വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്: രണ്ട് വര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി

2022 ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത് മുതല്‍ അതിവേഗ വളര്‍ച്ചയും നവീകരണവുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസിലുണ്ടായത്
Air India Express with 100 aircraft

100 വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്: രണ്ട് വര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി

Updated on

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം 100 കടന്നു. 100-ാം വിമാനത്തിന്‍റെ ഫ്ളാഗ് ഓഫ് ബംഗളൂരുവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാനെജിങ് ഡയറക്റ്റര്‍ അലോക് സിങ് നിര്‍വഹിച്ചു.

ഈ മാസം ആദ്യം എയര്‍ ഇന്ത്യ എക്സ്പ്രസ് പുതുതായി വിമാന സര്‍വീസ് ആരംഭിച്ച ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കാണ് ഫ്ളാഗ് ഓഫിന് ശേഷം 100ാമത് വിമാനം സര്‍വീസ് നടത്തിയത്. രാജ്യ തലസ്ഥാനത്ത് ന്യൂഡല്‍ഹി, ഹിന്‍ഡന്‍ എന്നീ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്ന ഏക വിമാന കമ്പനി എയര്‍ ഇന്ത്യ എക്സ്പ്രസാണ്. ആഴ്ചയില്‍ 445ലധികം വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രധാന കേന്ദ്രമാണ് ബംഗളൂരു. 100ാം വിമാനത്തില്‍ കര്‍ണാടകയുടെ പരമ്പരാഗത ചുവര്‍ചിത്ര കലയായ ചിത്താര ടെയില്‍ ആര്‍ട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

100ാമത്തെ വിമാനത്തിന്‍റെ വരവ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ വളര്‍ച്ചയുടെയും മാറ്റത്തിന്‍റെയും സുപ്രധാന നാഴികകല്ലാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനെജിങ് ഡയറക്റ്റര്‍ അലോക് സിങ് പറഞ്ഞു. സ്വകാര്യവത്കരണം പൂര്‍ത്തിയായി മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റൊരു ലോ കോസ്റ്റ് എയര്‍ലൈനുമായുള്ള ലയനം, ആഭ്യന്തര, ഗള്‍ഫ്, തെക്ക് കിഴക്കന്‍ മേഖലകളിലെ കൂടുതല്‍ വിമാന സര്‍വീസുകള്‍, കൂടുതല്‍ ഇന്ധന ക്ഷമതയുള്ളതും ആധുനികവുമായ വിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ളവ നടപ്പാക്കാനായി. രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിക്കുന്ന ചെറുനഗരങ്ങളിലും പട്ടണങ്ങളിലുമുള്ള തങ്ങളുടെ ശക്തമായ സാന്നിധ്യം ഇന്ത്യന്‍ വ്യോമയാന മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2022 ജനുവരിയില്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത് മുതല്‍ അതിവേഗ വളര്‍ച്ചയും നവീകരണവുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസിലുണ്ടായത്. 26 ബോയിങ് 737എന്‍ജി, 28 എ320 വിമാനങ്ങളില്‍ നിന്നും ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ എണ്ണം 100 ആയി ഉയര്‍ന്നു. അതിവേഗ വിപുലീകരണത്തിന്‍റെ ഭാഗമായി ബാങ്കോക്ക്, ദിബ്രുഗഢ്, ദിമാപൂര്‍, ഹിന്‍ഡണ്‍, ജമ്മു, പട്ന, ഫുക്കറ്റ്, പോര്‍ട്ട് ബ്ലെയര്‍ (ശ്രീ വിജയപുരം) എന്നിവിടങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com