'ഇനി ഹൈ സ്പീഡ് ഇന്‍റർനെറ്റ്'; മസ്കിന്‍റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ

സ്പേസ് എക്സുമായി ഇന്ത്യയിൽ ഒപ്പു വയ്ക്കുന്ന ആദ്യ കരാറാണിതെന്ന പ്രത്യേകത കൂടിയുണ്ട്

ന്യൂഡൽഹി: ഇലോൺ മസ്കിന്‍റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് എ‍യർടെൽ. ഉപഭോക്താക്കൾക്ക് സ്പേസ് എക്സിന്‍റെ ഹൈ സ്പീഡ് ഇന്‍റർനെറ്റ് എത്തിക്കാനാണ് കരാർ. സ്പേസ് എക്സുമായി ഇന്ത്യയിൽ ഒപ്പു വയ്ക്കുന്ന ആദ്യ കരാറാണിതെന്ന പ്രത്യേകത കൂടിയുണ്ട്.

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്യുന്നതിനായി സ്‌പേസ് എക്‌സുമായി പ്രവർത്തിക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് എയർടെലിന്‍റെ മാനേജിംഗ് ഡയറക്ടർ പ്രതികരിച്ചു. ഗ്രാമീണ മേഖലകളിൽ എയർടെല്ലിന്‍റെ മികച്ച ഇന്‍റർ നെറ്റ് സൗകര്യം ഒരുക്കുകയെന്നതാണ് കമ്പനി ലക്ഷ്യം. ഇന്ത്യയിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും കമ്മ്യൂണിറ്റികൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കാനുള്ള അവസരങ്ങൾ എന്നിവ എയർടെല്ലും സ്പേസ് എക്സും പര്യവേക്ഷണം ചെയ്യും.

എന്നാൽ ഇന്ത്യയിൽ സ്പേസ് എക്സ് സേവനങ്ങൾ വിൽക്കുന്നതിന് അനുമതി ലഭിക്കുന്നതിനനുസരിച്ചാവും തുടർനടപടികൾ. ഇരു കമ്പനികളും തമ്മിലുള്ള സഹകരണം സംബന്ധിച്ചും തീരുമാനമാവേണ്ടതുണ്ട്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com