സുസ്ഥിര ജൈവ ഉത്പന്നങ്ങളുമായി ടൈഗർ ഫുഡ്സ് ഇന്ത്യ യുഎഇ വിപണിയിലേക്ക്

ചായ് ഡ്രോപ്പ്സ്, നാചുറൽ ഫുഡ് കളേഴ്സ്, ലിക്ക്വിഡ് സീസണിംഗ് എന്നീ മൂന്ന് ഉത്പന്നങ്ങൾ അവതരിപ്പിച്ചാണ് ടൈഗർ ഫുഡ്സ് യുഎഇ വിപണിയിലേക്ക് എത്തുന്നത്
സുസ്ഥിര ജൈവ ഉത്പന്നങ്ങളുമായി ടൈഗർ ഫുഡ്സ് ഇന്ത്യ യുഎഇ വിപണിയിലേക്ക്

ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യ ബ്രാൻഡായ ടൈഗർ ഫുഡ്സ് ഇന്ത്യ യുഎഇ വിപണിയിലേക്ക്.

Updated on

ദുബായ്: ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യ ബ്രാൻഡായ ടൈഗർ ഫുഡ്സ് ഇന്ത്യ യുഎഇ വിപണിയിലേക്ക് പ്രവേശിക്കുന്നു. ചായ് ഡ്രോപ്പ്സ്, നാചുറൽ ഫുഡ് കളേഴ്സ്, ലിക്ക്വിഡ് സീസണിംഗ് എന്നീ മൂന്ന് ഉത്പന്നങ്ങൾ അവതരിപ്പിച്ചാണ് ടൈഗർ ഫുഡ്സ് യുഎഇ വിപണിയിലേക്ക് എത്തുന്നത്. ദുബായിൽ നടന്ന ചടങ്ങിൽ ടൈഗർ ഫുഡ്സ് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ചു.

യുഎഇയിലെ പ്രമുഖ പ്രാദേശിക വിതരണ സ്ഥാപനമായ അബ്രീക്കോയുമായി ചേർന്നാണ് ടൈഗർ ഫുഡ്സ് യുഎഇ വിപണിയിൽ പുതിയ ഉല്പന്നങ്ങൾ എത്തിക്കുന്നത്. ടൈഗർ ഫുഡ്സ് ഉത്പന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കാൻ അബ്രീക്കോയുയുടെ ശക്തമായ വിതരണ ശൃംഖലയും വിപുലമായ റീട്ടെയിൽ സാന്നിധ്യവും സഹായകരമാകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.

1983 മുതൽ ഇന്ത്യൻ വിപണിയിൽ ശുദ്ധി, പുതുമ, വിശ്വാസം എന്നിവയ്ക്ക് വേണ്ടി എപ്പോഴും നില കൊള്ളുന്ന ടൈഗർ ഫുഡ്സിനെ യുഎഇയിലേക്ക് എത്തിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നു ടൈഗർ ഫുഡ് ഇൻഗ്രിഡിയന്‍റ്സ് ഉടമയും സിഇഒ യു മായ വൈ. മുഹമ്മദ് ഷിബിൻ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ടൈഗർ ഫുഡ്സ് ചീഫ് സ്ട്രാറ്റജി ഓഫീസറും ഉപദേഷ്ടാവുമായ സികന്ദർ ഖാൻ, ടൈഗർ ഫുഡ്സ് ഉടമയും സിഇഒയുമായ മുഹമ്മദ് ഷിബിൻ, അബ്രീക്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ മുഹമ്മദ് ഷാജി, മുഹമ്മദ് അഫ്ഫാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ചായ് ഡ്രോപ്സ്, നാചുറൽ ഫുഡ് കളേഴ്സ്, ലിക്ക്വിഡ് സീസണിംഗ് എന്നിവയുടെ സവിശേഷതകളെക്കുറിച്ച് അധികൃതർ വിശദീകരിച്ചു.

ശുദ്ധമായ ഘടകങ്ങൾ, സുസ്ഥിരത, ഗുണമേന്മ തുടങ്ങിയ ബ്രാൻഡിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് യുഎഇ വിപണിയിലേക്ക് ടൈഗർ ഫുഡ്സ് പ്രവേശിക്കുന്നത് എന്നും അധികൃതർ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com