അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍റ് ഡിസ്റ്റിലേഴ്‌സ് ഐപിഒ ജൂണ്‍ 25ന്

ഇന്ത്യൻ നിർമിത വിദേശമദ്യ വിൽപ്പനയിൽ 2014 മുതൽ 2022 വരെ രാജ്യത്ത് മൂന്നാം സ്ഥാനത്തായിരുന്നു മുംബൈ ആസ്ഥാനമായുള്ള അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍റ് ഡിസ്റ്റിലേഴ്‌സ് ലിമിറ്റഡ്
allied blenders and distillers ipo on june 25
അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍റ് ഡിസ്റ്റിലേഴ്‌സ് ഐപിഒ ജൂണ്‍ 25ന്
Updated on

കൊച്ചി: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ കമ്പനിയായ അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) ജൂണ്‍ 25ന് ആരംഭിക്കും. 267-281 രൂപയാണ് ഇക്വിറ്റി ഓഹരി വിലയായി നിശ്ചയിച്ചിരിക്കുന്നത്. രണ്ടു രൂപയാണ് മുഖവില. ചുരുങ്ങിയത് 53 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം. ജൂണ്‍ 27ന് വില്‍പ്പന അവസാനിക്കും. പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ 1000 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം. കൂടാതെ കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള 500 കോടി രൂപയുടെ ഓഹരികളും വിറ്റൊഴിയും.

ഇന്ത്യൻ നിർമിത വിദേശമദ്യ വിൽപ്പനയിൽ 2014 മുതൽ 2022 വരെ രാജ്യത്ത് മൂന്നാം സ്ഥാനത്തായിരുന്നു മുംബൈ ആസ്ഥാനമായുള്ള അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍റ് ഡിസ്റ്റിലേഴ്‌സ് ലിമിറ്റഡ്. ഇന്ത്യയിലുടനീളം വിൽപ്പനയും വിതരണവുമുള്ള നാലു വലിയ മദ്യകമ്പനികളിലൊന്നുമാണ്. 1988ൽ പ്രവർത്തനമാരംഭിച്ച കമ്പനി ഇന്ന് 16 പ്രധാന ബ്രാൻഡുകളിലായി വൈവിധ്യമാർന്ന മദ്യ ഉൽപ്പന്നങ്ങളാണ് വിപണിയിലിറക്കുന്നത്. രാജ്യത്തുടനീളം 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 79,329 ചില്ലറ വിൽപ്പന കേന്ദ്രങ്ങളും കമ്പനിക്കുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com