
കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്ലിന്‍റെ ഭാഗമായി ഗൃഹോപകരണങ്ങളും അനുബന്ധ സാമഗ്രികളും, ഫര്‍ണിച്ചര്‍, സ്പോര്‍ട്ട്സ്, ഔട്ട്ഡോര്‍ സാമഗ്രികള്‍ എന്നിവയ്ക്കും ആകര്‍ഷക ഓഫറുകളും ഡീലുകളും.
ഫിലിപ്സ്, പ്രസ്റ്റീജ് തുടങ്ങി വിവിധ ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി ആമസോണ്‍ ഡോട്ട് ഇന്നില്‍ ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്കിന്‍റെ 10 ശതമാനം അധിക ഡിസ്കൗണ്ട്, ആദായകരമായ എക്സ്ചേഞ്ച് ഓഫറുകള്‍, ഷെഡ്യൂള്‍ഡ് ഡെലിവറി, നോ കോസ്റ്റ് ഇഎംഐ എന്നിങ്ങനെ ആനുകൂല്യങ്ങളുമുണ്ട്. ഫര്‍ണിച്ചറിനും അനുബന്ധ വീട്ടുസാമഗ്രികള്‍ക്കും 85 ശതമാനം വരെയാണ് ഡിസ്കൗണ്ട്. ഉത്പന്നങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്കും അനുസൃതമായി അധിക കിഴിവുകള്‍ വേറെയുമുണ്ട്. വാട്ടര്‍ പ്യൂരിഫയര്‍, വാക്വം ക്ലീനറുകള്‍ എന്നിവയ്ക്ക് 60 ശതമാനം വരെ കിഴിവുണ്ട്. കുക്ക് വെയറിനും ഡൈനിങ്ങിനും കുറഞ്ഞത് 50 ശതമാനം ഡിസ്കൗണ്ട്. 300 രൂപയുടെ അധിക കിഴിവും ലഭിക്കും.
സ്പോര്‍ട്ട്സ്, ഔട്ട്ഡോര്‍ ഉത്പന്നങ്ങള്‍ക്ക് 80% വരെ ഡിസ്കൗണ്ടും 300 രൂപയുടെ അധിക കിഴിവും ലഭിക്കും. എല്‍ഇഡി റോപ്പുകള്‍, ലോണ്‍ ആന്‍ഡ് ഗാര്‍ഡനിങ് സാമഗ്രികള്‍, പ്രഷര്‍ വാഷര്‍, ഇലക്‌ട്രിക് സ്കൂട്ടര്‍, ഗിയര്‍ സൈക്കിള്‍, സോളാര്‍ ഫെയറി സ്ട്രിങ് ലൈറ്റുകള്‍ എന്നിവയുള്‍പ്പെടെ ലഭ്യമാണ്.