ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 ചരിത്ര നേട്ടമായി

750-ലധികം ഇടപടുകാർ കോടികളുടെയും 31,000-ത്തിലധികം സെല്ലേഴ്‌സ് ലക്ഷങ്ങളുടെയുംവിൽപന നടത്തി
amazon great indian festival
amazon great indian festival

കൊച്ചി: മുൻ വർഷത്തെ അപേക്ഷിച്ച് ഇടപാടുകൾ, പുതിയ ലോഞ്ചുകൾ, ഓർഡറുകൾ, വിൽപനക്കാരുടെ പങ്കാളിത്തം എന്നിവയിലെല്ലാം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 റെക്കോർഡിട്ടു. ഒരു മാസത്തെ ആഘോഷത്തിൽ 110 കോടിയിലേറെ പേരാണ് ഇതിനകം സന്ദർശകരായെത്തിയത്.

എക്കാലത്തെയും ഉയർന്ന നിരക്കാണിത്. ചെറുകിട ഇടത്തരം ബിസിനസുകളിൽ 35% വർധന ഇക്കുറിയുണ്ടായി. 750-ലധികം ഇടപടുകാർ കോടികളുടെയും 31,000-ത്തിലധികം സെല്ലേഴ്‌സ് ലക്ഷങ്ങളുടെയുംവിൽപന നടത്തി. ഇക്കൊല്ലത്തെ ഉത്സവസീസണിൽ മുൻനിര ബ്രാൻഡുകളുടെ 5000 പുതിയ ഉൽപന്നങ്ങളാണ് ലോഞ്ച് ചെയ്‌തത്‌. പുതിയ ഉപഭോക്താക്കൾ 40 ലക്ഷത്തിലധികമായി ഉയർന്നു.

ക്രെഡിറ്റ് പരിധി 1,00,000 രൂപയായി ഉയർത്തിയതോടെ ഇഎംഐ ഷെയർ ഇരട്ടിയായി. ആമസോൺ പേ, ഐസിഐസിഐ ബാങ്ക് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25% വർധിച്ചു. ആകർഷകമായ ബാങ്ക് കിഴിവുകളും റിവാർഡുകളും ഉപഭോക്താകൾക്ക് 600 കോടിയിലധികം രൂപയുടെ ആദായം ലഭ്യമാക്കി. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 ചരിത്രത്തിലെ എക്കാലത്തെയും വലിയ ആഘോഷമായെന്നും നേട്ടം കൈവരിക്കാനായതിൽ തികഞ്ഞ അഭിമാനവും സന്തോഷവും ഉണ്ടെന്നും ആമസോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് കൺട്രി മാനേജർ മനീഷ് തിവാരിപറഞ്ഞു. ഉപഭോക്താക്കൾ, ബ്രാൻഡ്, ബാങ്ക് പങ്കാളികൾ, വിൽപനക്കാർ, ഡെലിവറി അസോസിയേറ്റ്‌സ് എന്നിവരെ അദ്ദേഹം നന്ദി അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com