ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചു വിടൽ; 30,000 ത്തോളം ജിവനക്കാരുടെ ജോലി പോവും

ആമസോണിന്‍റെ 3,50,000 കോർപ്പറേറ്റ് ജീവനക്കാരിൽ ഏകദേശം 10 ശതമാനം പേരെ പിരിച്ചുവിടൽ ബാധിക്കും
amazon layoff 30,000 employees

ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചു വിടൽ; 30,000 ത്തോളം ജിവനക്കാരുടെ ജോലി പോവും

file image

Updated on

ന്യൂഡൽഹി: ആമസോണിൽ വൻ പിരിച്ചുവിടൽ. ചെലവു ചുരുക്കൽ, കാര്യക്ഷമമായ പ്രവർത്തനങ്ങൾ, ഓട്ടോമേഷൻ ത്വരിതപ്പെടുത്തൽ എന്നിവയുടെ ഭാഗമായി 30,000 ത്തോളം ജീവനക്കാരെ പിരിച്ചു വിടുന്നതായാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ വ്യക്തമാക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാവും ഇത്.

ഈ ആഴ്ച മുതൽ ഇമെയിൽ വഴി ജീവനക്കാർക്ക് അറിയിപ്പുകൾ ലഭിച്ചു തുടങ്ങുമെന്നാണ് റിപ്പോർട്ട്. ആമസോണിന്‍റെ 3,50,000 കോർപ്പറേറ്റ് ജീവനക്കാരിൽ ഏകദേശം 10 ശതമാനം പേരെ പിരിച്ചുവിടൽ ബാധിക്കും. എന്നിരുന്നാലും അത് അതിന്‍റെ മൊത്തം 1.55 ദശലക്ഷം തൊഴിലാളികളുടെ ഒരു ഭാഗം മാത്രമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com