പേ​പ്പ​ര്‍ പാ​ക്കെ​ജി​ങ് സം​വി​ധാ​നം; ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​ക്കാ​ന്‍ ആ​മ​സോ​ണ്‍

പേ​പ്പ​ര്‍ പാ​ക്കെ​ജി​ങ് സം​വി​ധാ​നം; ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​ക്കാ​ന്‍ ആ​മ​സോ​ണ്‍

വൈ​കാ​തെ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന പേ​പ്പ​ര്‍ പാ​ക്കെ​ജു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന സം​വി​ധാ​നം ഇ​ന്ത്യ​യി​ലും കൊ​ണ്ടു​വ​രും

കൊ​ച്ചി: പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന പേ​പ്പ​ര്‍ പാ​ക്കെ​ജി​ങ്ങി​നാ​യു​ള്ള നൂ​ത​ന സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​യാ​യ ആ​മ​സോ​ണ്‍.

യു​എ​സ് ഓ​ഹാ​യോ​യി​ലെ ക​മ്പ​നി​യു​ടെ കേ​ന്ദ്ര​ത്തി​ല്‍ പ്ലാ​സ്റ്റി​ക് പാ​ക്കെ​ജി​ങ്ങി​ന് പ​ക​രം പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന പേ​പ്പ​ര്‍ പാ​ക്കെ​ജി​ങ് സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ്ലാ​സ്റ്റി​ക്കി​ന് പ​ക​രം പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള യ​ന്ത്ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ക​മ്പ​നി പു​ന​ര്‍നി​ർ​മി​ച്ചു. പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഫി​റ്റ്-​ടു-​ഫി​റ്റ് പാ​ക്കെ​ജു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന പു​തി​യ മെ​ഷീ​നു​ക​ള്‍ ക​മ്പ​നി വി​ക​സി​പ്പി​ച്ചു. ഇ​ത്ത​ര​ത്തി​ല്‍ യു​എ​സി​ലെ ഈ ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​ള്ള പാ​ക്കെ​ജി​ങ് പൂ​ര്‍ണ​മാ​യും പേ​പ്പ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള​താ​യി.

ഇ​ന്ത്യ പോ​ലൊ​രു വി​പ​ണി​യു​ടെ വ​ലു​പ്പ​വും വ്യാ​പ്തി​യും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​ര​മൊ​രു ചു​വ​ടു​വ​യ്പ്പ് ന​ട​ത്തു​ന്ന​ത് അ​ൽ​പ്പം പ്ര​യാ​സ​മാ​ണെ​ങ്കി​ലും പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ര്‍ച്ച​ക​ള്‍ സ​ജീ​വ​മാ​യി ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ആ​മ​സോ​ണ്‍ അ​റി​യി​ച്ചു. വൈ​കാ​തെ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന പേ​പ്പ​ര്‍ പാ​ക്കെ​ജു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന സം​വി​ധാ​നം ഇ​ന്ത്യ​യി​ലും കൊ​ണ്ടു​വ​രും. ഈ ​സം​വി​ധാ​നം വീ​ട്ടി​ല്‍ ത​ന്നെ അ​വ റീ​സൈ​ക്കി​ള്‍ ചെ​യ്യാ​ന്‍ ഉ​പ​യോ​ക്താ​ക്ക​ളെ അ​നു​വ​ദി​ക്കും.

ക​മ്പ​നി ബ​ബി​ള്‍ റാ​പ്പു​ക​ള്‍ക്ക് പ​ക​ര​മാ​യി പാ​ക്കി​ങ്

പേ​പ്പ​റും പേ​പ്പ​ര്‍ കു​ഷ്യ​നു​ക​ളും ഇ​തി​ന​കം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. 2022ല്‍ ​മാ​ത്രം പേ​പ്പ​ര്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പാ​ക്കെ​ജി​ങ് വി​പു​ലീ​ക​രി​ച്ചു​കൊ​ണ്ട് ആ​ഗോ​ള ത​ല​ത്തി​ല്‍ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് പാ​ക്കെ​ജി​ങ് ആ​മ​സോ​ണ്‍ 11.6% കു​റ​ച്ചി​രു​ന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com