ആമസോണിൽ വീണ്ടും പിരിച്ചുവിടൽ: 9000 പേർക്ക് തൊഴിൽ നഷ്ടമാകും

ഏപ്രിൽ പകുതിയോടെ ജീവനക്കാരെ പിരിച്ചുവിടുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ
ആമസോണിൽ വീണ്ടും പിരിച്ചുവിടൽ: 9000 പേർക്ക് തൊഴിൽ നഷ്ടമാകും

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. 9000 പേരെ പിരിച്ചുവിടുമെന്ന് ആമസോൺ അധികൃതർ വ്യക്തമാക്കി. വരുന്ന ആഴ്ചകളിൽ ഇതു സംബന്ധിച്ച അറിയിച്ച് ജീവനക്കാർക്കു ലഭ്യമാകും. പരസ്യം, വെബ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നാകും ജീവനക്കാരെ പിരിച്ചുവിടുക.

നേരത്തെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്നു ആമസോൺ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യമനുസരിച്ച് തസ്തിക വെട്ടിക്കുറയ്ക്കാൻ വീണ്ടും നിർബന്ധിതരായിരിക്കുകയാണെന്നു സിഇഒ ആൻഡി ജാസി വ്യക്തമാക്കി. ഏപ്രിൽ പകുതിയോടെ ജീവനക്കാരെ പിരിച്ചുവിടുമെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആഗോളതലത്തിൽ ടെക് കമ്പനികളിൽ പിരിച്ചുവിടൽ മാസങ്ങളായി തുടരുകയാണ്. ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഈ വർഷം പതിനായിരത്തോളം പേരെ പിരിച്ചുവിടുമെന്നു പ്രഖ്യാപിച്ചതു ദിവസങ്ങൾക്കു മുമ്പാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com