555 രൂപക്ക് ആൻജിയോഗ്രാം ഓഫറുമായി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്‌പിറ്റൽ

അഞ്ചാം വാർഷിക നിറവിലാണ് ആനിവേഴ്‌സറി ഈ സ്പെഷ്യൽ പാക്കേജ്
Angamaly Apollo Adlux Hospital offers angiogram for 555 rupees
അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ ആനിവേഴ്സറി സ്പെഷ്യൽ ഓഫറായ 555 രൂപക്ക് ആൻജിയോഗ്രാം എന്ന പദ്ധതിയുടെ ലോഗോ ഹോസ്പിറ്റൽ സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദര്‍, കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍റ്റന്റ് ആന്‍ഡ് എച്ഒഡി, ഡോ. ഹര്‍ഷ ജീവന്‍ എന്നിവർ പ്രകാശനം ചെയ്യുന്നു.
Updated on

അങ്കമാലി: രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലകളിൽ ഒന്നായ അപ്പോളോ ഹോസ്‌പിറ്റൽസിന്‍റെ 73-ാം ആശുപത്രിയും കേരളത്തിലെ ഏക അപ്പോളോ ആശുപത്രിയുമായ അങ്കമാലി അപ്പോളോ ഹോസ്‌പിറ്റൽ വിജയകരമായ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കി. അപ്പോളോ അഡ്ലക്സ് വാർഷികത്തോടനുബന്ധിച്ച് ഹോസ്‌പിറ്റൽ കുറഞ്ഞ ചിലവിൽ അഞ്ചാം ആൻജിയോഗ്രാം പരിശോധന നടത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. 555 രൂപയ്ക്ക് ആൻജിയോഗ്രാം പരിശോധന വാഗ്ദാനം ചെയ്യുകയാണ് അപ്പോളോ അഡ്ലക്സ്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 രോഗികൾക്കാണ് 555 രൂപയ്ക്ക് ആൻജിയോഗ്രാം പരിശോധന സാധ്യമാവുക. ഹൃദയ രോഗങ്ങൾ ഉള്ളവർക്ക് ഇത് വളരെ പ്രയോജനകരമാകും. കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനകാലയളവിൽത്തന്നെ ആരോഗ്യ മേഖലയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ അപ്പോളോ അഡ്ലക്സിന് സാധിച്ചിട്ടുണ്ട്.

2019ൽ പ്രവർത്തനമാരംഭിച്ച് ഹോസ്‌പിറ്റലിൽ ഇതിനോടകം 20,0000 ത്തിൽപ്പരം രോഗികളെ ചികിൽസിച്ചു ഭേദമാക്കാൻ സാധിച്ചിട്ടുണ്ട്. ലോകോത്തര നിലവാരത്തിൽ തന്നെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി തുടർന്നും ഇതേ പിന്തുണയും സഹകരണവും ഞങ്ങൾ പ്രതീക്ഷിക്കുകയാണെന്ന് സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com