ആക്സിസ് ബാങ്കിന്‍റെ ഓപ്പണ്‍ അവതരിപ്പിച്ചു

ഓരോ വ്യക്തിക്കും സവിശേഷമായതും തടസങ്ങള്‍ ഇല്ലാത്തതുമായ ബാങ്കിങ് അനുഭവങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുന്നതായിരിക്കും ആക്സിസ് ബാങ്കിന്‍റെ ഓപ്പണ്‍
open by axis bank
open by axis bank
Updated on

കൊച്ചി: ബാങ്കിന്‍റെ ഏറ്റവും മികച്ച 15 ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓപ്പണിന് ആക്സിസ് ബാങ്ക് തുടക്കം കുറിച്ചു. വ്യക്തിഗത സേവനങ്ങളും തടസമില്ലാത്ത ഡിജിറ്റല്‍ ബാങ്കിങ് അനുഭവങ്ങളും നല്‍കുന്ന ബാങ്കിനുള്ളില്‍ തന്നെയുള്ള ഡിജിറ്റല്‍ ബാങ്ക് എന്ന ആക്സിസ് ബാങ്കിന്‍റെ നീക്കങ്ങള്‍ക്ക് അനുസൃതമായാണ് ഓപ്പണ്‍ അവതരിപ്പിച്ചിട്ടുള്ളത്.

അത്യാധുനിക ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ഭാവിയിലേക്കുള്ള സൗകര്യങ്ങള്‍ ലഭ്യമായ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത് കൂടുതല്‍ മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതിനെ എടുത്തു കാട്ടുകയാണ്.

ഓരോ വ്യക്തിക്കും സവിശേഷമായതും തടസങ്ങള്‍ ഇല്ലാത്തതുമായ ബാങ്കിങ് അനുഭവങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുന്നതായിരിക്കും ആക്സിസ് ബാങ്കിന്‍റെ ഓപ്പണ്‍ എന്ന് ആക്സിസ് ബാങ്ക് ഡിജിറ്റല്‍ ബിസിനസ് ആന്‍റ് ട്രാന്‍സ്ഫോര്‍മേഷന്‍ മേധാവിയും പ്രസിഡന്‍റുമായി സമീര്‍ ഷെട്ടി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com