ബജാജ് അലയന്‍സ് ലൈഫ് ഇനി ദുബായിലും

കമ്പനിയുടെ പ്രതിനിധി ഓഫീസില്‍ ഏത് ഉപഭോക്താവിനും തടസമില്ലാത്ത സേവനങ്ങള്‍ ലഭ്യമാകും
ബജാജ് അലയന്‍സ് ലൈഫ് ഇനി ദുബായിലും
Updated on

കൊച്ചി: പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് യുഎഇയിലെ ദുബായില്‍ ആദ്യത്തെ പ്രതിനിധി ഓഫീസ് തുറക്കുന്നു. ജിസിസിയിലും ദുബായിലുമുള്ള എന്‍ആര്‍ഐ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കമ്പനിയുടെ 'ആദ്യം ഉപഭോക്താക്കള്‍' എന്ന വാഗ്ദാനം നിറവേറ്റുന്നതിന്‍റെ ഭാഗമായാണ് വിപുലീകരണം.

കമ്പനിയുടെ പ്രതിനിധി ഓഫീസില്‍ ഏത് ഉപഭോക്താവിനും തടസമില്ലാത്ത സേവനങ്ങള്‍ ലഭ്യമാകും. പ്രൊട്ടക്ഷന്‍, നിക്ഷേപം, സേവിങ്സ്, റിട്ടയര്‍മെന്‍റ് തുടങ്ങി ബജാജ് അലയന്‍സിന്‍റെ ഏത് സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍, ലളിതമായി, വേഗത്തില്‍ ലഭ്യമാകും. ജിസിസി മേഖലയില്‍ ഗണ്യമായ ഉപഭോക്തൃ അടിത്തറയുള്ള കമ്പനി ഏതു തരം സേവനവും പോളിസിയുമായി ബന്ധപ്പെട്ട എന്ത് ആവശ്യത്തിനും ഫണ്ട് മൂല്യം തുടങ്ങിയവയ്ക്കും പരിഹാരം ലഭ്യമാക്കുന്നതാണ്.

ജിസിസിയിലെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും പുതിയ ഓഫീസിലൂടെ ഇവിടെ സാന്നിദ്ധ്യം ഉറപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത സേവനങ്ങള്‍ ലഭ്യമാക്കാനായി മികച്ച ടീം, ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍, ആവശ്യത്തിനനുസരിച്ചുള്ള നവീകരണങ്ങള്‍ തുടങ്ങിയവയിലൂടെ എന്‍ആര്‍ഐ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇന്‍ഷുററായിരിക്കുവാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബജാജ് അലയന്‍സ് ലൈഫിന്‍റെ പുതിയ ഓഫീസ്, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.bajajallianzlife.com. സന്ദര്‍ശിക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com