ഇന്ത്യ പ്രധാന നിർമാണ കേന്ദ്രമാവണം: പിയൂഷ് ഗോയൽ

ഭാരത് വ്യാപാർ മഹോത്സവ് പോർട്ടൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു
Bharatiya Vyapar Mahotsav Piyush Goyal

പിയൂഷ് ഗോയൽ.

Updated on

ഭാരത് മണ്ഡപം, പ്രഗതി മൈതാനിൽ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സംഘടിപ്പിച്ച ചടങ്ങിൽ ഭാരതീയ വ്യാപാർ മഹോത്സവിന്‍റെ (BVM) ഔദ്യോഗിക വെബ്സൈറ്റ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. ITPO യും CAIT ഉം സംയുക്തമായി ഓഗസ്റ്റ് 12 മുതൽ 15 വരെ ഭാരത് മണ്ഡപത്തിൽ ഭാരതീയ വ്യാപാർ മഹോത്സവ് സംഘടിപ്പിക്കും.

ഇന്ത്യ ആഗോള വിപണിയിൽ ശക്തമായ സാമ്പത്തിക ശക്തിയായി ഉയർന്നു വരികയാണെന്നും, രാജ്യത്തെ വ്യാപാര മേഖല അതിവേഗം പുരോഗമിക്കുകയാണെന്നും, വ്യാപാരികൾ, വ്യവസായികൾ, MSME-കൾ, സ്റ്റാർട്ടപ്പുകൾ, സംരംഭകർ എന്നിവരും സംഘടനയും ഒരുമിച്ച് പ്രവർത്തിച്ചാൽ 1 ട്രില്യൺ യു.എസ്. ഡോളർ കയറ്റുമതി എന്ന ലക്ഷ്യം ഇന്ത്യക്ക് എളുപ്പത്തിൽ കൈവരിക്കാനാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ നേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പിയൂഷ് ഗോയൽ പറഞ്ഞു.

ഇന്ത്യൻ ഉത്പന്നങ്ങളുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തിയാൽ, ലോകം സ്വാഭാവികമായും ഇന്ത്യൻ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കും, വിദേശ വിപണികളെ ആശ്രയിക്കുന്നത് കുറയും. ഭാരതീയ വ്യാപാർ മഹോത്സവിനെ ഇന്ത്യൻ ബിസിനസ് സമൂഹത്തിന് ഒരു ചരിത്രപരമായ അവസരമായി വിശേഷിപ്പിച്ച അദ്ദേഹം, ആഗോള വിപണിയിൽ ഇന്ത്യയ്ക്ക് ശക്തവും മാന്യവുമായ ഒരു ഐഡന്‍റിറ്റി നൽകുന്നതിൽ ഈ വേദി സുപ്രധാന പങ്ക് വഹിക്കുമെന്ന് പറഞ്ഞു.

ദേശീയ പ്രസിഡന്‍റ് ബി.സി. ഭാർട്ടിയ, പാർലമെന്‍റ് അംഗവും ദേശീയ സെക്രട്ടറി ജനറലുമായ പ്രവീൺ ഖണ്ഡേൽവാൾ, ദേശീയ ചെയർമാൻ ബ്രിജ് മോഹൻ അഗർവാൾ, ദേശീയ ഭാരവാഹികളായ അമര്‍ പർവാണി, എസ്.എസ്. മനോജ്, പങ്കജ് അറോറ, അഖിലേഷ് മിശ്ര, രാം ഗോപാൽ ഗോയൽ, ശങ്കർ ഠാക്കർ, എം. ശിവശങ്കർ, സുമിത്ത് അഗർവാൾ, സഞ്ജയ് പടുവാരി തുടങ്ങിവർ സംസാരിച്ചു. നിർമാണ-കയറ്റുമതി അധിഷ്ഠിത സമ്പദ്‌ വ്യവസ്ഥയായ രാജ്യത്തെ മാറ്റുന്നതിനോള്ള ഒരു പ്രധാന അവസരമായി ഭാരതീയ വ്യാപാർ മഹോത്സവിനെ കാണണമെന്ന് നേതാക്കൾ പറഞ്ഞു.

ഭാരതീയ വ്യാപാർ മഹോത്സവ് ഒരു എക്സ്പോ മാത്രമല്ല, രാജ്യത്തുടനീളമുള്ള വ്യാപാരികളെയും MSME-കളെയും വനിതാ സംരംഭകരെയും സ്റ്റാർട്ടപ്പുകളെയും കരകൗശല തൊഴിലാളികളെയും നിർമാതാക്കളെയും ശാക്തീകരിക്കാനുള്ള ഒരു ദേശീയ ദൗത്യമാണ്. "വോക്കൽ ഫോർ ലോക്കൽ", "ലോക്കൽ ടു ഗ്ലോബൽ" എന്ന കാഴ്ചപ്പാട് ഈ സംരംഭം ത്വരിതപ്പെടുത്തും, ഒപ്പം ഇന്ത്യൻ ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണികളിലേക്ക് എത്തിക്കുന്നതിനുള്ള ഫലപ്രദമായ ഒരു വേദിയായി ഇത് പ്രവർത്തിക്കും. ഇന്ത്യൻ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മൾട്ടി-സെക്ടർ ബിസിനസ് എക്സ്പോ ആയിരിക്കും ഇത് എന്നു നേതാക്കൾ പറഞ്ഞു.

ഇന്ത്യയിലെ ചില്ലറ വ്യാപാരത്തിന്‍റെ പ്രതിച്ഛായ മാറ്റാൻ കഴിവുള്ള ഒരു ചരിത്രപരമായ പരിപാടിയായി ഭാരതീയ വ്യാപാർ മഹോത്സവ് മാറുമെന്ന് ITPO ചെയർമാൻ ജാവേദ് അഷ്റഫ് പറഞ്ഞു. വ്യാപാരികൾക്ക് ഇത്തരമൊരു സമഗ്രമായ ദേശീയ-അന്തർദേശീയ വേദി ഒരുക്കുന്നതിൽ CAIT ന്‍റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യയുടെ നിർമാണ ശേഷി, പരമ്പരാഗത ഉത്പന്നങ്ങൾ, നവീകരണം, സംരംഭകത്വം എന്നിവ ആഗോള വേദിയിൽ പ്രദർശിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു വേദിയായി ഭാരതീയ വ്യാപാർ മഹോത്സവ് പ്രവർത്തിക്കുമെന്ന് ITPO മാനേജിംഗ് ഡയറക്ടർ ഡോ. നീരജ് ഖൈർവാൾ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com