ബ്ലൂ ഓഷ്യൻ കോർപറേഷന് അസോസിയേഷൻ ഫോർ സപ്ലൈ ചെയിൻ മാനേജ്മെന്‍റിന്‍റെ പുരസ്‌കാരം

പ്രമുഖ കൺസൾട്ടിങ് ആൻഡ് ട്രെയിനിങ് സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോർപ്പറേഷന് സപ്ലൈ ചെയിൻ അസോസിയേഷനായ എഎസ്‌സിഎമ്മിന്‍റെ 2024ലെ എക്സലൻസ് പുരസ്‌കാരം ലഭിച്ചു
ബ്ലൂ ഓഷ്യൻ കോർപറേഷന് അസോസിയേഷൻ ഫോർ സപ്ലൈ ചെയിൻ മാനേജ്മെന്‍റിന്‍റെ പുരസ്‌കാരം
ബ്ലൂ ഓഷ്യൻ കോർപറേഷന് അസോസിയേഷൻ ഫോർ സപ്ലൈ ചെയിൻ മാനേജ്മെന്‍റിന്‍റെ പുരസ്‌കാരം
Updated on

ദുബായ്: പ്രമുഖ കൺസൾട്ടിങ് ആൻഡ് ട്രെയിനിങ് സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോർപ്പറേഷന് സപ്ലൈ ചെയിൻ അസോസിയേഷനായ എഎസ്‌സിഎമ്മിന്‍റെ 2024ലെ എക്സലൻസ് പുരസ്‌കാരം ലഭിച്ചു. അമേരിക്കയിലെ ടെക്സസിൽ എഎസ്‌സിഎം കണക്ട് എന്ന പേരിൽ നടന്ന ചടങ്ങിൽ ബ്ലൂ ഓഷ്യൻ കോർപറേഷൻ ഗ്രൂപ്പ്‌ സി ഇ ഒ ഡോ സത്യമേനോൻ പുരസ്‌കാരം സ്വീകരിച്ചു.

മുൻകാലങ്ങളിൽ ബോയിങ്, ബജാജ് ഇലക്ട്രിക്കൽസ്, എച്ച്‌പി, ബിഎഎസ്എഫ്, ജിഇ തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. എഎസ്‌സിഎം പോലെയുള്ള ഒരു മികച്ച സംഘടനയിൽ നിന്നും ഇത്തരമൊരു പുരസ്കാരം നേടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബ്ലൂ ഓഷ്യൻ കോർപറേഷൻ ഗ്രൂപ്പ്‌ സിഇഒ ഡോ. സത്യമേനോൻ പറഞ്ഞു.

യുഎഇ, യുകെ, ഇന്ത്യ, സൗദി അറേബ്യ തുടങ്ങി 16ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ബ്ലൂ ഓഷ്യൻ കോർപറേഷൻ കഴിഞ്ഞ 26 വർഷത്തിലേറെയായി ഒന്നരലക്ഷത്തിൽ പരം ആളുകൾക്കും ആയിരത്തിലേറെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും മികച്ച രീതിയിലുള്ള ട്രെയിനിങ്, കൺസൽടിങ് സേവനങ്ങൾ ലഭ്യമാക്കി വരുന്നു.

ആഗോള സപ്ലൈ ചെയിൻ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുകയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ വിജയം കൈവരിക്കാൻ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബ്ലൂ ഓഷ്യൻ കോർപറേഷൻ എന്നും ഈ അംഗീകാരം തങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മുൻ ക്യാപ്റ്റനും ബ്ലൂ ഓഷ്യൻ കോർപറേഷൻ ഡയറക്ടർ ബോർഡ്‌ അംഗവുമായ സൗരവ് ഗാംഗുലി പറഞ്ഞു.

1998-ൽ സ്ഥാപിതമായ സ്ഥാപനം ഇതിനോടകം ഗ്രേറ്റ്‌ പ്ലേസ് ടു വർക്ക്‌, ബെസ്റ്റ് പ്ലേസ് ടു വർക്ക്‌ ഇൻ മിഡിൽ ഈസ്റ്റ്‌, ദുബായ് ക്വാളിറ്റി അപ്രീസിയേഷൻ അവാർഡ്, സൂപ്പർബ്രാൻഡ്‌സ് പദവി തുടങ്ങി അനേകം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com