

ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ ഈജിപ്റ്റിലേക്ക്.
ദുബായ്: ഇന്ത്യൻ ഉടമസ്ഥതയിലുള്ള സപ്ലൈ ചെയിൻ ട്രെയിനിങ് ആൻഡ് കൺസൾട്ടിങ് മേഖലയിലെ പ്രമുഖ സ്ഥാപനമായ ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ ഈജിപ്റ്റിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. കെയ്റോയിൽ സ്ഥാപനത്തിന്‍റെ പുതിയ ഒഫിസ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം, കമ്പനിയുടെ പ്രഥമ അന്താരാഷ്ട്ര പ്രോക്യൂർമെന്‍റ് & സപ്ലൈ ചെയിൻ കോൺഫറൻസ് കെയ്റോയിൽ സംഘടിപ്പിച്ചു.
യുഎഇ, സൗദി അറേബ്യ, യുകെ , ഇന്ത്യ എന്നിവിടങ്ങളിൽ സജീവ സാന്നിധ്യമുള്ള ബ്ലൂ ഓഷ്യൻ കോർപ്പറേഷന്‍റെ ആഗോള ശൃംഖലയിലേക്കുള്ള പുതിയ നാഴികക്കല്ലാണ് കെയ്റോ ഒഫിസ് എന്ന് ബ്ലൂ ഓഷ്യൻ കോർപ്പറേഷന്‍റെ ഗ്രൂപ്പ് സിഇഒ ഡോ. സത്യ മേനോൻ പറഞ്ഞു.
'റീ ഇൻവെന്‍റിങ് ദി ന്യൂ ട്രേഡ് ഇഖ്‌വേഷൻ: ഫ്രം ഈജിപ്റ്റ് ടു ദി വേൾഡ്"എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ലോജിസ്റ്റിക്സ്, നിർമാണം, ഫാർമസ്യൂട്ടിക്കൽസ്, ഊർജം, റീട്ടെയിൽ, കൃഷി, സാങ്കേതികവിദ്യ, സർക്കാർ ബന്ധമുള്ള വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള 400-ലധികം സ്ഥാപനങ്ങളിൽ നിന്നായി 1,000-ത്തിലധികം പ്രതിനിധികൾ പങ്കെടുത്തു.