പെപ്സിക്കൊച്ചമ്മ വരുന്നുണ്ടേ.. ആർപ്പോ, ഈർപ്പോ..

പെപ്സി വേഡ് മാർക്ക് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അതേ വട്ടത്തിനകത്തേക്ക് തിരിച്ചെത്തുകയാണ് ഈ പുതിയ ഡിസൈനിൽ
പെപ്സിക്കൊച്ചമ്മ വരുന്നുണ്ടേ.. ആർപ്പോ, ഈർപ്പോ..
Updated on

ഫേവർ ഫ്രാൻസിസ്

തങ്ങളുടെ 125 ആം വാർഷികത്തോടനുബന്ധിച്ചു പെപ്സി അവരുടെ പുതിയ വിഷ്വൽ ഐഡന്‍റിറ്റി പുറത്തു വിട്ടിരിക്കുകയാണ്. ഒരു സാധാരണക്കാരന് ഒറ്റ നോട്ടത്തിൽ വലിയ മാറ്റങ്ങളൊന്നും ഈ പുതിയ ഐഡന്‍റിറ്റിയിൽ കാണാൻ കഴിയില്ലെങ്കിലും, 1987 ൽ ചുവപ്പും നീലയും യിങ് യാങ് ഗ്ലോബിനകത്തു കയറുകയും പിന്നീട് പുറത്താകുകയും ചെയ്ത പെപ്സി വേഡ് മാർക്ക്, ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അതേ വട്ടത്തിനകത്തേക്ക് തിരിച്ചെത്തുകയാണ് ഈ പുതിയ ഡിസൈനിൽ.

1998 ലെ റീഡിസൈനിൽ വട്ടത്തിന് പുറത്തായ വേഡ് മാർക്കിന് രണ്ടായിരത്തി ഏട്ടിലെ റീഡിസൈനിലും പുറത്തു തന്നെ നിൽക്കാനായിരുന്നു യോഗം. എന്നാൽ 2023ലെ പുതിയ ഡിസൈനിലൂടെ വീണ്ടും വട്ടത്തിനകത്തു കയറുക മാത്രമല്ല കറുപ്പ് നിറം കൂടി അണിയുകയാണ് പെപ്സി വേഡ് മാർക്ക്. 1950ലെ റീഡിസൈനിലാണ് കറുപ്പ് പെപ്സി വേഡ് മാർക്കിന്‍റെ നിറമായി വന്നിട്ടുള്ളത്. എന്നാൽ ഇത്തവണ കറുപ്പിന്‍റെ ഉപയോഗം ഷുഗറിനെതിരെ പെപ്സി എടുത്തുകൊണ്ടിരിക്കുന്ന നിലപാടിനെ അടയാളപ്പെടുത്താൻ വേണ്ടിയാണെന്ന് ഈ റീ ഡിസൈനിനു നേതൃത്വം നൽകിയ പെപ്സിയുടെ ചീഫ് ഡിസൈൻ ഓഫീസർ മൗറോ പോർസിനി പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com