പ്രപഞ്ചമാണോ ദൈവമാണോ ഹൽവയാണോ ഏറ്റവും വലുത്?

പണത്തിനും കച്ചവടത്തിനും മതത്തിനുമൊക്കെ ഏറെ മുകളിലാണല്ലോ പ്രപഞ്ചം. തങ്ങളുടെ സൃഷ്ടിയായത് കൊണ്ട് പ്രപഞ്ച സ്രഷ്ടാവായ ദൈവങ്ങൾക്ക് ആ പേരിൽ പരാതിയും കാണില്ല
പ്രപഞ്ചമാണോ ദൈവമാണോ ഹൽവയാണോ ഏറ്റവും വലുത്?

കോഴിക്കോടൻ രുചികളിൽ ഏറ്റവും ഖ്യാതിയുള്ള ഒന്നാണ് കോഴിക്കോടൻ ഹൽവ. തൃശൂർ ഭാഷയിൽ പറഞ്ഞാൽ കോഴിക്കോടൻ അലുവ. ഈ ഹൽവയും ബിരിയാണിയുമൊക്കെ മുസ്ലിം രുചികളായിട്ടാണ് ഞാൻ തിരിച്ചറിയുന്നത്. അത് കൊണ്ട് തന്നെ പേരിൽ മുസ്ലിം ധ്വനിയുള്ള റെസ്റ്റോറന്‍റിലാണ് മതേതര / ഇതര മത പേരുകളുള്ള റെസ്റ്റോറന്‍റുകളെക്കാൾ നല്ല ബിരിയാണി കിട്ടുന്നത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

എന്നാൽ കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രയിൽ നല്ല ഹൽവ വാങ്ങാൻ അങ്ങനെ ഒരു മുസ്ലിം ചോയ്‌സ് ഞാൻ കണ്ടിട്ടില്ല. ഹൈവേയിലെ ഹൽവാ ബസാറുകളുടെ ഭൂരിഭാഗവും പേരുകൾ മിക്കവാറും ഹിന്ദു ദൈവങ്ങളുടെ പേരുകളിലാണ്. മാരിയമ്മൻ, മണികണ്ഠ, കൃഷ്ണ ഇങ്ങനെ പോകുന്നു പേരുകൾ. ഈ പേരിടലിനു പിന്നിലെ മതം കച്ചവടത്തിന്‍റെ മതമാണ്. കാരണം കർണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നുമൊക്കെ ശബരിമലക്ക് പോകുന്ന അയ്യപ്പ ഭക്തരാണ് ഈ ഹൽവാ ബസാറുകളുടെ പ്രധാന ടാർജറ്റ് കസ്റ്റമേഴ്സ്. നല്ല പാർക്കിങ് സൗകര്യവും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളും ചിലപ്പോഴൊക്കെ ഒരു ലഘു വെജിറ്റേറിയൻ ഭക്ഷണശാലയും ഈ ഹൽവാ ബസാറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഇതേ കസ്റ്റമേഴ്‌സിനെ ഉദ്ദേശിച്ചാണ്. പേരുകളുടെ കന്നഡ / തെലുങ്കു എഴുത്തുകളും ഇതേ കാരണം കൊണ്ട് തന്നെയാണ്.

ഈ പേരുകൾക്കിടയിലാണ് 'പ്രപഞ്ചം' ഹൽവ ബസാർ എന്നൊരു ഹൽവാക്കട അതിന്‍റെ പേരിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുന്നത്. അല്ലെങ്കിലും പണത്തിനും കച്ചവടത്തിനും മതത്തിനുമൊക്കെ ഏറെ മുകളിലാണല്ലോ പ്രപഞ്ചം. തങ്ങളുടെ സൃഷ്ടിയായത് കൊണ്ട് പ്രപഞ്ച സ്രഷ്ടാവായ ദൈവങ്ങൾക്ക് ആ പേരിൽ പരാതിയും കാണില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com