ഹാർഡ് ഡിസ്ക്ക് ഉലർത്തിയതും പെൻ ഡ്രൈവ് ഫ്രൈയും

ഒരു ബര്‍ഗറിന്‍റെ പേര് വയര്‍ലെസ് കീബോര്‍ഡ് എന്നാണ്. അലുമിനിയം ലാപ് ടോപ് സ്റ്റാന്‍ഡ്, പെന്‍ഡ്രൈവ് എന്നിങ്ങനെ വിചിത്ര ബര്‍ഗര്‍ നാമങ്ങള്‍

ഫേവർ ഫ്രാൻസിസ്

എന്‍റെയൊരു സുഹൃത്തുണ്ട്. ഓഫീസ് സംബന്ധമായ യാത്രകളില്‍ ഭക്ഷണം കഴിക്കാന്‍ കയറുന്ന ഹോട്ടലുകളിലെ മാനേജരെയോ കാഷ്യറയോ സോപ്പിട്ട് ബ്ലാങ്ക് ബില്ലുകള്‍ സംഘടിപ്പിക്കും. കഴിച്ച തുകയേക്കാള്‍ കുറച്ചുകൂടി അധികം എഴുതിക്കൊടുത്ത് ഓഫീസില്‍ നിന്നും റീഫണ്ട് വാങ്ങിക്കാനുള്ള പദ്ധതി. ഔദ്യോഗിക യാത്രയില്‍ നമ്മുടെ കൈയില്‍ നിന്നും ചെലവാകുന്ന പൈസ ഒരല്‍പ്പം കൂടുതല്‍ കിട്ടിയാല്‍ നമുക്കും കൂടുതല്‍ സന്തോഷമാണ്. ഈയൊരു സന്തോഷത്തെ മികച്ചൊരു ബ്രാന്‍ഡിങ് സ്ട്രാറ്റജിയാക്കി മാറ്റിയിരിക്കുന്നു, കാനഡ ടൊറന്‍റോയിലെ ഗുഡ് ഫോര്‍ച്യൂണ്‍ ബര്‍ഗേഴ്‌സ് റസ്റ്ററന്‍റ്.

അവര്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകള്‍ക്കു നല്‍കിയിരിക്കുന്ന മെനുവില്‍ ബര്‍ഗറുകളുടെ പേരുകള്‍ക്കു ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു ബര്‍ഗറിന്‍റെ പേര് വയര്‍ലെസ് കീബോര്‍ഡ് എന്നാണ്. അലുമിനിയം ലാപ് ടോപ് സ്റ്റാന്‍ഡ്, പെന്‍ഡ്രൈവ് എന്നിങ്ങനെ വിചിത്ര ബര്‍ഗര്‍ നാമങ്ങള്‍. ഈ റസ്റ്ററന്‍റിലെ ബില്ലുകള്‍ ലഭിക്കുന്നതും മൗസ്, പെന്‍ഡ്രൈവ്, കീബോര്‍ഡ് എന്നൊക്കെ രേഖപ്പെടുത്തിയാണ്. ഇത്തരം ബില്ലുകള്‍ ഓഫീസില്‍ കൊണ്ടുപോയി കൊടുത്ത്, ഞാന്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യുമ്പോള്‍ പെട്ടെന്നൊരു പെന്‍ഡ്രൈവ് മേടിക്കേണ്ടി വന്നു, അതിന്‍റെ പൈസ റീഫണ്ട് ചെയ്യണം എന്ന് ആവശ്യപ്പെടാം എന്നതാണു ഗുഡ് ഫോര്‍ച്യൂണ്‍ മുന്നോട്ട് വയ്ക്കുന്ന ആശയം.

ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍, കള്ളത്തരത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ എന്ന വിമര്‍ശനം ഗുഡ് ഫോര്‍ച്യൂണ്‍ ബര്‍ഗറിനു നേരിടേണ്ടി വന്നു. എന്നാല്‍, ഇതൊരു കള്ളത്തരമല്ല, അതിനെ പ്രോത്സാഹിപ്പിക്കുന്നുമില്ല. കസ്റ്റമേഴ്‌സിന്‍റെ മുഖത്തൊരു ചെറുപുഞ്ചിരി വിരിയിക്കാനുള്ളതു മാത്രമാണെന്നായിരുന്നു ഗുഡ് ഫോര്‍ച്യൂണ്‍ ബര്‍ഗറിന്‍റെ മറുപടി, അതൊരു തമാശ മാത്രമാണ്.

ഒരു പക്ഷേ കേരളത്തിലായിരുന്നു ഇത്തരമൊരു സംഗതിയെങ്കില്‍, സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്നും കുറെയധികം പൈസ ഈ വഴിക്ക് ചെലവായേനെ.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com