"പുതിയ സർക്കാരിന് നന്ദി, എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ"; സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച നടപടി സ്വാഗതം ചെയ്ത് മമ്മൂട്ടി

മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ അടക്കമുള്ള നടന്മാരും സംവിധായകരുമൊക്കെ ബജറ്റിലെ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രതികരിച്ചിരുന്നു
kerala-budget-mammootty-welcomes-film-industry-status

മമ്മൂട്ടി

file image

Updated on

വി.ഡി. സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റിൽ സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച നടപടി സ്വാഗതം ചെയ്ത് നടൻ മമ്മൂട്ടി. പുതിയ സർക്കാരിന് നന്ദി പറഞ്ഞ് മമ്മൂട്ടി ഫെയ്സ് ബുക്കിലൂടെയാണ് പ്രതികരിച്ചത്.

"മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി... എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ.", എന്നുമാണ് മമ്മൂട്ടി കുറിച്ചത്.

മുൻപ് മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ അടക്കമുള്ള നടന്മാരും സംവിധായകരുമൊക്കെ ബജറ്റിലെ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രതികരിച്ചിരുന്നു.

"പുതിയ ബജറ്റില്‍, സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍, കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്‌. സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും. മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി.സി. വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി.", എന്നായിരുന്നു മോഹൻ ലാലിന്‍റെ ഫെയ്സ് ബുക്ക് കുറിപ്പ്.

logo
Metro Vaartha
www.metrovaartha.com