നിയമ വിരുദ്ധ കച്ചവടക്കാരെ നിയമത്തിനു മുന്നിലെത്തിക്കും: എസ്.എസ്. മനോജ്

അന്യസംസ്ഥാനങ്ങളിൽ നിന്നു സാധന സാമഗ്രികൾ അനധികൃതമായി കടത്തി കേരളത്തിൽ എത്തിച്ച് അനധികൃത വിൽപ്പന നടത്തുന്നു.
നിയമ വിരുദ്ധ  കച്ചവടക്കാരെ നിയമത്തിനു മുന്നിലെത്തിക്കും: എസ്.എസ്. മനോജ്

തിരുവനന്തപുരം: നിയമ വിരുദ്ധ കച്ചവടക്കാരെ നിയമത്തിന്‍റെ മുന്നിൽ എത്തിക്കുവാൻ ആവശ്യമായ നടപടികളുമായി സംഘടന മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ്. അന്യസംസ്ഥാനങ്ങളിൽ നിന്നും സാധന സാമഗ്രികൾ അനധികൃതമായി കടത്തി കേരളത്തിൽ എത്തിച്ച് അനധികൃത കമ്പോളങ്ങളിലും, താൽക്കാലിക കെട്ടിടങ്ങളിലും, കാർ ബൂട്ട് സെയിൽ എന്ന ഓമനപ്പേരിൽ റോഡുകളിലും ഇട്ട് കച്ചവടം ചെയ്യുന്ന ഒരു വിഭാഗം ആളുകൾ ഇന്ന് കേരളത്തിന്‍റെ റീട്ടെയിൽ വ്യാപാര മേഖലയിലേക്ക് കടന്നു കയറിയിട്ടുണ്ട്. നിയമപരമായി കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികൾക്ക് ഇവർ കടുത്ത ഭീഷണിയാണ് ഉയർത്തുന്നതെന്നും, സർക്കാരിന് കൊടുക്കേണ്ടുന്ന ജി. എസ്. ടി. യിൽ കോടികളുടെ വെട്ടിപ്പാണ് നടത്തുന്നതെന്നും, ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് വ്യാപാരികളോടും സമൂഹത്തോടും ഉള്ള പ്രതിബദ്ധത സംഘടന നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം സംസ്ഥാന ധനമന്ത്രിയുടെയും ജി.എസ്.ടി കമ്മീഷണറുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ സർക്കാരിനു. നികുതി വകുപ്പിനും നൽകുമെന്നും എസ്.എസ്. മനോജ്.

സംസ്ഥാന രക്ഷാധികാരി കമലാലയം സുകു യോഗം ഉദ്ഘാടനം ചെയ്തു. കള്ളന്മാരെ സംരക്ഷിക്കുവാൻ അല്ല സംഘടന രൂപീകരിച്ചതെന്നും നിയമപരമായി കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് സംരക്ഷണം നൽകുക എന്ന ഉത്തരവാദിത്തമാണ് സംഘടനയുടെ നേതൃത്വത്തിൽ നടപ്പാക്കേണ്ടതൊന്നും സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ അദ്ദേഹം തന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് ആര്യശാല സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കരമന മാധവൻകുട്ടി, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വെഞ്ഞാറമൂട് ശശി ജില്ലാ ജനറൽ സെക്രട്ടറി അസീം മീഡിയ, ജില്ലാ ട്രഷറർ നെട്ടയം മധു, ജില്ലാ ഭാരവാഹികളായ പോത്തൻകോട് അനിൽകുമാർ, എസ്. മോഹൻ കുമാർ, എ. മാടസ്വാമി പിള്ള, അഡ്വ. സതീഷ് വസന്ത്, ബാലരാമപുരം എച്ച്. എ. നൗഷാദ്, പെരുമ്പഴുതൂർ രവീന്ദ്രൻ, സണ്ണി ജോസഫ്, പാളയം പത്മകുമാർ, കെ. ഗിരീഷ് കുമാർ, എസ് മാഹീൻ, എം. ഫസിലുദ്ദീൻ, പാലോട് രാജൻ, ജി. മോഹൻ തമ്പി, എൻ. കണ്ണദാസൻ, എസ്. രഘുനാഥൻ, കരമന ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com