ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രണത്തെ സിഎഐടി സ്വാഗതം ചെയ്തു

കം​പ്യൂ​ട്ട​റു​ക​ള്‍, ലാ​പ്ടോ​പ്പ്, ടാ​ബ്‌​ലെ​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി​യിലാണ് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്
Electronic equipment.
Electronic equipment.Representative image

മുംബൈ: കം​പ്യൂ​ട്ട​റു​ക​ള്‍, ലാ​പ്ടോ​പ്പ്, ടാ​ബ്‌​ലെ​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം സ്വാ​ഗ​താ​ര്‍ഹ​മെ​ന്ന് കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ ഒ​ഫ് ഓ​ള്‍ ഇ​ന്ത്യ ട്രെ​ഡേ​ഴ്സ് (സി​എ​ഐ​ടി) ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബി.​സി. ഭാ​ര്‍ട്ടി​യ, ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ പ്ര​വീ​ണ്‍ ഖ​ണ്ഡേ​ല്‍വാ​ള്‍, ദേ​ശീ​യ സെ​ക്ര​ട്ട​റി എ​സ്.​എ​സ്. മ​നോ​ജ്, ദേ​ശീ​യ വ​ര്‍ക്കി​ങ് ക​മ്മി​റ്റി​യം​ഗം പി. ​വെ​ങ്കി​ട്ട​രാ​മ അ​യ്യ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ കാ​ഴ്ച​പ്പാ​ടി​ന്‍റെ പു​രോ​ഗ​തി​ക്ക് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി ഊ​ർ​ജം ന​ല്‍കു​മെ​ന്നും, ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​വും ഉ​പ​ഭോ​ഗ​വും വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ഉ​പ​യോ​ക്താ​ക്ക​ള്‍ക്കും, പ്രാ​ദേ​ശി​ക വ്യാ​പാ​രി​ക​ള്‍ക്കും ദോ​ഷ​ക​ര​മാ​യി വി​ദേ​ശ ച​ര​ക്കു​ക​ള്‍ വി​ശാ​ല​മാ​യ ഇ​ന്ത്യ​ന്‍ വി​പ​ണി പി​ടി​ച്ചെ​ടു​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​ണ് പ്ര​സ്തു​ത ന​ട​പ​ടി. ഇ​തി​ലൂ​ടെ ഗു​ണ​നി​ല​വാ​ര​മു​ള്ള ഇ​ന്ത്യ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും കൂ​ടു​ത​ല്‍ വി​പ​ണി ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കും. അ​നാ​വ​ശ്യ​മാ​യി മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കു​ന്ന ഇ​ന്ത്യ​ന്‍ ക​റ​ൻ​സി​യെ നാ​ട്ടി​ല്‍ ത​ന്നെ പി​ടി​ച്ചു​നി​ര്‍ത്തു​ക വ​ഴി ന​മ്മു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ പു​രോ​ഗ​തി​ക്ക് ആ​ക്കം കൂ​ട്ടു​ക​യും ചെ​യ്യു​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

റീ​ക്ക​ണ്ടീ​ഷ​ന്‍ ചെ​യ്ത് പു​തു​ക്കി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും, നി​ല​വാ​ര​മി​ല്ലാ​ത്ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി നി​ര്‍ത്ത​ലാ​ക്കും. ഇ​ന്ത്യ​യെ വി​ശാ​ല​മാ​യ വി​പ​ണി​യാ​യി ക​ണ​ക്കാ​ക്കു​ന്ന വി​ദേ​ശ ക​മ്പ​നി​ക​ള്‍ ഇ​ന്ത്യ​യി​ല്‍ ത​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​ശാ​ല​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​യി​ല്‍ നി​ക്ഷേ​പം ന​ട​ത്താ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​കു​മെ​ന്നും പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com