യു​പി​ഐ വ​ഴി ഇ​നി ഓ​ഹ​രി​യും വാ​ങ്ങാം

കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന​തി​നാ​ണ് യു​പി​ഐ ഓ​ഹ​രി വ്യാ​പാ​ര​ത്തി​ലും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്
യു​പി​ഐ വ​ഴി ഇ​നി ഓ​ഹ​രി​യും വാ​ങ്ങാം

കൊ​ച്ചി: യു​പി​ഐ വ​ഴി ഇ​നി ഓ​ഹ​രി വി​പ​ണി​യി​ലും ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ സൗ​ക​ര്യ​വു​മാ​യി നാ​ഷ​ണ​ല്‍ പേ​യ്മെ​ന്‍റ് കോ​ര്‍പ്പ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ. ഇ​ക്വി​റ്റി ക്യാ​ഷ് സെഗ്‌മെ​ന്‍റി​ല്‍ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ട്ര​യ​ല്‍ വേ​ര്‍ഷ​ന്‍ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​മെ​ന്ന് എ​ന്‍പി​സി​ഐ അ​റി​യി​ച്ചു.

ഓ​ഹ​രി വി​പ​ണി​യി​ല്‍ മ​ള്‍ട്ടി​പ്പി​ള്‍ ഡെ​ബി​റ്റ് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് നി​ശ്ചി​ത തു​ക അ​ക്കൗ​ണ്ടി​ല്‍ ബ്ലോ​ക്ക് ചെ​യ്തു കൊ​ണ്ടാ​ണ് ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റ് സൗ​ക​ര്യം ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കു​റ​ച്ച് ഇ​ട​പാ​ടു​കാ​ര്‍ക്ക് മാ​ത്ര​മാ​യി​രി​ക്കും സേ​വ​നം ല​ഭ്യ​മാ​കു​ക.

രാ​ജ്യ​ത്ത് ഏ​റ്റ​വും പ്ര​ചാ​ര​ത്തി​ലു​ള്ള ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റ് സം​വി​ധാ​ന​മാ​ണ് യു​പി​ഐ. പ്രാ​രം​ഭ ഓ​ഹ​രി വി​ല്‍പ്പ​ന​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മൂ​ന്നി​ലൊ​രു ഭാ​ഗം നി​ക്ഷേ​പ​ക​രും യു​പി​ഐ വ​ഴി​യാ​ണ് പ​ണ​മ​ട​യ്ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന​തി​നാ​ണ് യു​പി​ഐ ഓ​ഹ​രി വ്യാ​പാ​ര​ത്തി​ലും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​പ്ലി​ക്കേ​ഷ​ന്‍ സ​പ്പോ​ര്‍ട്ട​ഡ് ബൈ ​ബ്ലോ​ക്ക്ഡ് എ​മൗ​ണ്ട് എ​ന്ന നി​ല​വി​ലു​ള്ള സം​വി​ധാ​ന​ത്തി​ന് സ​മാ​ന​മാ​ണ് പു​തി​യ പ​ദ്ധ​തി​യും. ക്ലി​യ​റി​ങ് കോ​ര്‍പ്പ​റേ​ഷ​ന്‍, സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ള്‍, ഡെ​പ്പോ​സി​റ്റ​റീ​സ്, സ്റ്റോ​ക്ക് ബ്രോ​ക്ക​ര്‍മാ​ര്‍, യു​പി​ഐ ആ​പ്പ് പ്രൊ​വൈ​ഡ​ര്‍മാ​ര്‍ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക.

പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ല്‍ നി​ക്ഷേ​പ​ക​ര്‍ക്ക് അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ പ​ണം ലോ​ക്ക് ചെ​യ്ത് വ​യ്ക്കാം. ക്ലി​യ​റി​ങ് കോ​ര്‍പ്പ​റേ​ഷ​നി​ല്‍ നി​ന്ന് സെ​റ്റി​ല്‍മെ​ന്‍റ് സ​മ​യ​ത്ത് ട്രേ​ഡ് ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ ല​ഭി​ച്ച ശേ​ഷ​മാ​കും പ​ണം ഡെ​ബി​റ്റ് ചെ​യ്യു​ക. ടി+1 ​രീ​തി​യി​ലാ​യി​രി​ക്കും (ഇ​ട​പാ​ട് ന​ട​ന്ന് ഒ​രു ദി​വ​സ​ത്തി​നു ശേ​ഷം) ക്ലി​യ​റി​ങ് കോ​ര്‍പ്പ​റേ​ഷ​ന്‍ പ​ണം ഇ​ട​പാ​ടു​കാ​ര്‍ക്ക് ന​ല്‍കു​ക. അ​തേ​സ​മ​യം മ​റ്റെ​ല്ലാ ഇ​ട​പാ​ടു​ക​ള്‍ക്കും ആ ​ദി​വ​സം ത​ന്നെ ട്രേ​ഡ് സെ​റ്റി​ല്‍മെ​ന്‍റ് ന​ട​ക്കും. അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ ഒ​റ്റ ബ്ലോ​ക്ക് ആ​യി സൂ​ക്ഷി​ക്കാം. സെ​റ്റി​ല്‍മെ​ന്‍റ് ക്ലി​യ​റി​ങ് കോ​ര്‍പ്പ​റേ​ഷ​ന്‍ നേ​രി​ട്ട് ന​ട​ത്തു​ന്ന​തി​നാ​ല്‍ നി​ക്ഷേ​പ​ക​രു​ടെ സ​മ്പ​ത്ത് ബ്രോ​ക്ക​ര്‍മാ​ര്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യാ​നാ​കും.

ബ്രോ​ക്കി​ങ് അ​പ്പാ​യ ഗ്രോ​യി​ലും എ​ന്‍പി​സി​ഐ​യു​ടെ ഭീം ​ആ​പ്പ്, യെ​സ് പേ ​നെ​ക്സ്റ്റ് എ​ന്നീ ആ​പ്പു​ക​ളി​ലു​മാ​യി​രി​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​വ ല​ഭ്യ​മാ​കു​ക. കൂ​ടാ​തെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക് എ​ന്നി​വ​യു​ടെ ആ​പ്പു​ക​ളി​ലും ല​ഭി​ക്കും. തു​ട​ര്‍ന്ന് മ​റ്റ് ആ​പ്പു​ക​ളി​ലും ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com