വി​വി​ധ ഭാ​ഷ​ക​ളി​ല്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി സി​ഡി​എ​സ്എ​ല്‍

സി​ഡി​എ​സ്എ​ല്‍ ര​ജ​ത ജൂ​ബി​ലി ച​ട​ങ്ങി​ല്‍ സെ​ബി ചെ​യ​ര്‍പേ​ഴ്സ​ണ്‍ മാ​ധ​ബി പു​രി ബു​ച്ച് ഇ​വ​യു​ടെ അ​വ​ത​ര​ണം നി​ര്‍വ​ഹി​ച്ചു
വി​വി​ധ ഭാ​ഷ​ക​ളി​ല്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി സി​ഡി​എ​സ്എ​ല്‍

കൊ​ച്ചി: സെ​ന്‍ട്ര​ല്‍ ഡെ​പ്പോ​സി​റ്റ​റി സ​ര്‍വീ​സ​സ് (ഇ​ന്ത്യ) ലി​മി​റ്റ​ഡ് (സി​ഡി​എ​സ്എ​ല്‍) മൂ​ല​ധ​ന വി​പ​ണി​യി​ല്‍ നി​ക്ഷേ​പ​ക​രു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള അ​വ​ബോ​ധ നീ​ക്ക​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ച്ചു. സി​ഡി​എ​സ്എ​ല്‍ ര​ജ​ത ജൂ​ബി​ലി ച​ട​ങ്ങി​ല്‍ സെ​ബി ചെ​യ​ര്‍പേ​ഴ്സ​ണ്‍ മാ​ധ​ബി പു​രി ബു​ച്ച് ഇ​വ​യു​ടെ അ​വ​ത​ര​ണം നി​ര്‍വ​ഹി​ച്ചു.

നി​ക്ഷേ​പ​ക​രു​ടെ സ്റ്റേ​റ്റ്മെ​ന്‍റ് അ​ട​ക്ക​മു​ള്ള​വ 23 ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ ല​ഭി​ക്കു​ന്ന ആ​പ് കാ ​സി​എ​എ​സ് ആ​പ് കി ​സു​ബാ​നി നീ​ക്ക​വും സി​ഡി​എ​സ്എ​ല്ലി​ന്‍റെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ചാ​റ്റ്ബോ​ട്ടു​മാ​യ സി​ഡി​എ​സ്എ​ല്‍ ബ​ഡ്ഡി സ​ഹാ​യ്താ പു​റ​ത്തി​റ​ക്കി​യ​ത്.

എ​ല്ലാ​വ​രേ​യും സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള സി​ഡി​എ​സ്എ​ല്ലി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണി​തെ​ന്ന് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റും സി​ഇ​ഒ​യു​മാ​യ നേ​ഹ​ല്‍ വോ​റ പ​റ​ഞ്ഞു.

Trending

No stories found.

Latest News

No stories found.