സ്വർണ അനുബന്ധ ഘടകങ്ങൾക്ക് ഇ​റ​ക്കു​മ​തി നി​കു​തി വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍

അ​മൂ​ല്യ ര​ത്ന​ങ്ങ​ളു​ള്ള ആ​ഷി​നും 14.35 ശ​ത​മാ​ന​മാ​യി ഇ​റ​ക്കു​മ​തി നി​കു​തി കൂ​ട്ടി​യി​ട്ടു​ണ്ട്
Central government has increased the import tax on gold accessories
Central government has increased the import tax on gold accessories

കൊ​ച്ചി: സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള അ​നു​ബ​ന്ധ ഘ​ട​ക​ങ്ങ​ള്‍ക്കും ഇ​റ​ക്കു​മ​തി നി​കു​തി വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍. 15 ശ​ത​ന​മാ​ന​മാ​ണ് വ​ർ​ധ​ന. മൂ​ക്കു​ത്തി, ക​മ്മ​ല്‍ തു​ട​ങ്ങി​യ​വ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന കൊ​ളു​ത്ത്, സ്ക്രൂ, ​പി​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ ഇ​റ​ക്കു​മ​തി നി​കു​തി​യാ​ണ് കൂ​ട്ടി​യ​ത്.

വെ​ള്ളി അ​നു​ബ​ന്ധ വ​സ്തു​ക്ക​ള്‍ക്കും നി​കു​തി വ​ര്‍ധ​ന ബാ​ധ​ക​മാ​ണ്. പു​തു​ക്കി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. പു​തി​യ നി​ര​ക്കി​ല്‍ 10% അ​ടി​സ്ഥാ​ന ഇ​റ​ക്കു​മ​തി തീ​രു​വ​യും 5% കാ​ര്‍ഷി​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന സെ​സു​മാ​ണ്. നി​ല​വി​ല്‍ സ്വ​ര്‍ണ​ത്തി​ന് 12.5 ശ​ത​മാ​ന​മാ​ണ് ഇ​റ​ക്കു​മ​തി തീ​രു​വ. ഇ​തോ​ടൊ​പ്പം 2.5% കാ​ര്‍ഷി​ക, അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന സെ​സു​മു​ണ്ട്. അ​താ​യ​ത്, മൊ​ത്തം ഇ​റ​ക്കു​മ​തി നി​കു​തി 15%.

അ​തേ​സ​മ​യം കൊ​ളു​ത്ത്, പി​ന്‍, സ്ക്രൂ ​തു​ട​ങ്ങി​യ നി​ർ​മാ​ണ അ​നു​ബ​ന്ധ വ​സ്തു​ക്ക​ള്‍ അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ എ​ന്ന പേ​രി​ല്‍ ചി​ല വ്യാ​പാ​രി​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ങ്ങ​നെ ഇ​റ​ക്കു​മ​തി ചെ​യ്യു​മ്പോ​ള്‍ നി​കു​തി 5 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​ണ്. ഈ ​പ​ഴു​ത് ദു​രു​പ​യോ​ഗം ചെ​യ്ത് ചി​ല വ്യാ​പാ​രി​ക​ള്‍ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ നി​ർ​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​വ​യു​ടെ നി​കു​തി​യും 15 ശ​ത​മാ​ന​ത്തി​ലേ​ക്ക് കേ​ന്ദ്രം കൂ​ട്ടി​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​ത്ത​രം വ​സ്തു​ക്ക​ളു​ടെ ഇ​റ​ക്കു​മ​തി ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ങ്ങ​ളി​ലാ​യി കൂ​ടി​യ​ത് പ​രി​ഗ​ണി​ച്ചു​മാ​ണ് കേ​ന്ദ്ര ന​ട​പ​ടി.

അ​മൂ​ല്യ ര​ത്ന​ങ്ങ​ളു​ള്ള ആ​ഷി​നും 14.35 ശ​ത​മാ​ന​മാ​യി ഇ​റ​ക്കു​മ​തി നി​കു​തി കൂ​ട്ടി​യി​ട്ടു​ണ്ട്. 10% അ​ടി​സ്ഥാ​ന ക​സ്റ്റം​സ് തീ​രു​വ​യും 4.35% കാ​ര്‍ഷി​ക, അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന സെ​സു​മാ​ണ്.

അ​തേ​സ​മ​യം, ഇ​റ​ക്കു​മ​തി തീ​രു​വ കൂ​ട്ടി​യ ന​ട​പ​ടി ഉ​പ​യോ​ക്താ​ക്ക​ളെ ബാ​ധി​ക്കി​ല്ല. ഉ​പ​യോ​ക്താ​വ് വാ​ങ്ങു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ക്ക് നി​ല​വി​ല്‍ 15% ഇ​റ​ക്കു​മ​തി തീ​രു​വ ത​ന്നെ​യാ​ണു​ള്ള​ത്. നി​യ​മാ​നു​സൃ​ത​മാ​യി 15% ഇ​റ​ക്കു​മ​തി തീ​രു​വ ന​ല്‍കി സ്വ​ര്‍ണം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ള്‍ക്കും നി​കു​തി വ​ര്‍ധ​ന തി​രി​ച്ച​ടി​യ​ല്ല

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com