​ക്രി​സ്മ​സ് ന്യൂ​ഇ​യ​ര്‍ ബം​പർ; ഇത്തവണ 23 കോടിപതികള്‍, ടിക്കറ്റ് 400 രൂപ, ഒന്നാം സമ്മാനം 20 കോടി

മു​ന്‍ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ 302460 സ​മ്മാ​ന​ങ്ങ​ളാ​ണ് ഇ​ക്കു​റി ക്രി​സ്മ​സ് ന്യൂ​ഇ​യ​ര്‍ ബം​പ​റി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തി​രി​ക്കു​ന്ന​ത്
lottery result
lottery result

തി​രു​വ​ന​ന്ത​പു​രം: പൂ​ജാ ബം​പ​ര്‍ ന​റു​ക്കെ​ടു​പ്പി​ന് പി​ന്നാ​ലെ ട്വ​ന്‍റി‌-20 സ​മ്മാ​ന​ഘ​ട​ന​യു​ള്ള 2023-24ലെ ​ക്രി​സ്മ​സ് ന്യൂ​ഇ​യ​ര്‍ ബം​പ​റു​മാ​യി സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പ്.

മു​ന്‍ വ​ര്‍ഷം 16 കോ​ടി രൂ​പ​യാ​യി​രു​ന്ന ഒ​ന്നാം സ​മ്മാ​ന​ത്തി​ന്‍റെ സ്ഥാ​ന​ത്ത് ഇ​ക്കു​റി പ​ത്തു സീ​രീ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ളി​ല്‍ ഒ​ന്നാം സ​മ്മാ​ന​മാ​യി ന​ല്‍കു​ന്ന​ത് 20 കോ​ടി രൂ​പ​യാ​ണ്. ര​ണ്ടാം സ​മ്മാ​ന​വും 20 കോ​ടി ത​ന്നെ. പ​ക്ഷേ അ​ത് ഭാ​ഗ്യാ​ന്വേ​ഷി​ക​ളി​ലെ 20 പേ​ര്‍ക്ക് ഒ​രു കോ​ടി വീ​ത​മെ​ന്ന പ്ര​ത്യേ​ക​ത​യോ​ടു കൂ​ടി​യ​തു​മാ​ണ്. ഒ​ന്നും ര​ണ്ടും സ​മ്മാ​നം നേ​ടു​ന്ന ടി​ക്ക​റ്റ് വി​ല്‍ക്കു​ന്ന ഏ​ജ​ന്‍റു​മാ​ര്‍ക്ക് ര​ണ്ടു കോ​ടി വീ​തം ക​മ്മീ​ഷ​ന്‍ കൂ​ടി ല​ഭി​ക്കു​മ്പോ​ള്‍ ഇ​ക്കു​റി ഒ​റ്റ ബം​പ​ര്‍ വ​ഴി സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത് 23 കോ​ടി​പ​തി​ക​ളാ​ണ്.

30 പേ​ര്‍ക്ക് 10 ല​ക്ഷം രൂ​പ വീ​തം ന​ല്‍കു​ന്ന മൂ​ന്നാം സ​മ്മാ​ന​വും (ആ​കെ മൂ​ന്നു കോ​ടി ഓ​രോ സീ​രീ​സു​ക​ളി​ലും മൂ​ന്ന് സ​മ്മാ​നം), 20 പേ​ര്‍ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ വീ​തം ന​ല്‍കു​ന്ന നാ​ലാം സ​മ്മാ​ന​വും (ആ​കെ 60 ല​ക്ഷം ഓ​രോ സീ​രീ​സു​ക​ളി​ലും ര​ണ്ട് സ​മ്മാ​നം), 20 പേ​ര്‍ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​തം ന​ല്‍കു​ന്ന അ​ഞ്ചാം സ​മ്മാ​ന​വും (ആ​കെ 40 ല​ക്ഷം ഓ​രോ സീ​രീ​സു​ക​ളി​ലും ര​ണ്ട് സ​മ്മാ​നം) മു​ത​ല്‍ അ​വ​സാ​ന നാ​ല​ക്ക​ത്തി​ന് 400 രൂ​പ ഉ​റ​പ്പാ​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. 388840 സ​മ്മാ​ന​ങ്ങ​ളാ​യി​രു​ന്നു 2022-23ലെ ​ക്രി​സ്മ​സ് ന്യൂ​ഇ​യ​ര്‍ ബം​പ​റി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ന്‍ വ​ര്‍ഷ​ത്തെ​ക്കാ​ള്‍ 302460 സ​മ്മാ​ന​ങ്ങ​ളാ​ണ് ഇ​ക്കു​റി ക്രി​സ്മ​സ് ന്യൂ​ഇ​യ​ര്‍ ബം​പ​റി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​ക്കു​റി​യു​ള്ള​ത് ആ​കെ 691300 സ​മ്മാ​ന​ങ്ങ​ള്‍.

312.50 രൂ​പ ടി​ക്ക​റ്റ് വി​ല​യും 28 ശ​ത​മാ​നം ജി​എ​സ്ടി​യും ചേ​ര്‍ത്ത് 400 രൂ​പ​യാ​ണ് ഒ​രു ടി​ക്ക​റ്റി​ന് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നാം സ​മ്മാ​നാ​ര്‍ഹ​മാ​കു​ന്ന ടി​ക്ക​റ്റി​ന്‍റെ മ​റ്റ് ഒ​ന്‍പ​തു സീ​രീ​സു​ക​ളി​ലെ അ​തേ ന​മ്പ​രു​ക​ള്‍ക്ക് സ​മാ​ശ്വാ​സ സ​മ്മാ​ന​മാ​യി ഒ​രു ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും. ഏ​ജ​ന്‍റു​മാ​ര്‍ക്ക് ടി​ക്ക​റ്റ് വി​ല്‍പ്പ​ന അ​ടി​സ്ഥാ​ന​മാ​ക്കി ന​റു​ക്കെ​ടു​പ്പി​ന് ശേ​ഷം ടി​ക്ക​റ്റ് ഒ​ന്നി​ന് ഒ​രു രൂ​പ ഇ​ൻ​സെ​ന്‍റീ​വ് ന​ല്‍കും. ഏ​റ്റ​വു​മ​ധി​കം ടി​ക്ക​റ്റ് വി​ല്‍പ്പ​ന​യ്ക്കാ​യി എ​ടു​ക്കു​ന്ന ഏ​ജ​ന്‍റു​മാ​ര്‍ക്ക് സ്പെ​ഷ്യ​ല്‍ ഇ​ന്‍സെ​ന്‍റീ​വാ​യി 35000 രൂ​പ​യും സെ​ക്ക​ന്‍ഡ്, തേ​ര്‍ഡ് ഹ​യ​സ്റ്റ് പ​ര്‍ച്ചേ​സ​ര്‍മാ​ര്‍ക്ക് യ​ഥാ​ക്ര​മം 20000 രൂ​പ​യും 15000 രൂ​പ​യും ന​ല്‍കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com