ലോക ബാങ്കിന്‍റെ മുൻനിര തുറമുഖങ്ങളിൽ കൊച്ചിയും

ആഗോളതലത്തിൽ 63ാം റാങ്ക് നേടിയപ്പോൾ ഇന്ത്യയിൽ അഞ്ചാം സ്ഥാനം. വിശാഖപട്ടണം തുറമുഖമാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്
Cochin Port Trust
കൊച്ചിൻ പോർട്ട് ട്രസ്റ്റ്
Updated on

കൊച്ചി: ലോക ബാങ്കിന്‍റെ മികച്ച മുൻനിര റാങ്കിങ് തുറമുഖങ്ങളിൽ കൊച്ചി തുറമുഖ ട്രസ്റ്റ് അഥോറിറ്റിയും. ആഗോളതലത്തിൽ കണ്ടെയ്നർ പോർട്ട് പെർഫോമൻസ് ഇൻഡക്സിന്‍റെ (സിപിപിഐ) മികച്ച 100 തുറമുഖങ്ങളുടെ പട്ടികയിലാണ് കൊച്ചി തുറമുഖ ട്രസ്റ്റ് ഇടംപിടിച്ചിരിക്കുന്നത്.

രാജ്യത്തെ മൂന്ന് പൊതുമേഖലാ തുറമുഖങ്ങളടക്കം 9 തുറമുഖങ്ങൾ പട്ടികയിലിടം നേടിയിട്ടുണ്ട്. ലോക ബാങ്കും എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്‍റലിജൻസും ചേർന്നാണ് സിപിപിഐ പട്ടിക തയാറാക്കിയത്. പ്രതിരോധ ശേഷി, കാര്യക്ഷമത, മൊത്തത്തിലുള്ള പ്രകടനം, വികസന പദ്ധതികൾ എന്നിവയടക്കമുള്ളവ റാങ്കിങ് പരിഗണനയിലെത്തി.

പട്ടികയിൽ 63ാം റാങ്കാണ് (ഇന്ത്യയിൽ അഞ്ചാമത്) കൊച്ചി തുറമുഖ ട്രസ്റ്റ് നേടിയത്. വിശാഖപട്ടണം തുറമുഖമാണ് ഇന്ത്യൻ തുറമുഖങ്ങളിൽ ഒന്നാമത്- 19. ഗുജറാത്തിലെ മുന്ദ്ര തുറമുഖം- 27, പിപ്പാവ് തുറമുഖം- 41, ചെന്നൈ കാമരാജ് തുറമുഖം- 47, ഹസീറ (എസാർ ഗ്രുപ്പ് )- 68, കൃഷ്ണപട്ടണം തുറമുഖം- 71, ചെന്നൈ തുറമുഖം- 80, മുംബൈ ജെഎൻപിടി- 96.

തുറമുഖ വികസനം, വിനോദസഞ്ചാരം, അടിസ്ഥാന സൗകര്യം, എന്നിവയിൽ കൊച്ചി തുറമുഖ അഥോറിറ്റി മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com