

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുറച്ചു
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില കുറഞ്ഞു. 4 രൂപയാണ് കുറച്ചത്. ഇതോടെ 19 കിലോ സിലണ്ടർ വില 1599 രൂപയായി. കഴിഞ്ഞ മാസം പാചകവാതക വില സിലിണ്ടറിന് 16 രൂപ വർധിപ്പിച്ചിരുന്നു.
രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണകമ്പനികൾ എൽപിജി വിലയിൽ മാറ്റം വരുത്തുക. എന്നാൽ ഇത്തവണ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 ലാണ്.