ജൂണ്‍ മാസം കേരളത്തിൽ 8 ദിവസം ബാങ്ക് അവധി

ജൂൺ 15 ന് ശനിയാഴ്ച ബാങ്ക് അടച്ചാൽ 18 ന് ബുധനാഴ്ച ആയിരിക്കും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുക.
Complete list of bank holidays in June 2024
ജൂണ്‍ മാസം കേരളത്തിൽ 8 ദിവസം ബാങ്ക് അവധി
Updated on

ന്യൂഡല്‍ഹി: ആർബിഐയുടെ ഹോളിഡേ കലണ്ടര്‍ പ്രകാരം 2024 ജൂണ്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ, ഞായറാഴ്ചകൾ എന്നിവയും ഉൾപ്പെടും.

സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ബക്രീദ്, ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം 8 ദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. 5 ഞായറാഴ്‌ചകൾ ഉള്ളതിനാൽ ഈ മാസം ശ്രദ്ധേയമാണ്

അവധി പട്ടിക താഴെ:

ജൂണ്‍ 1- ലോക്‌സഭ തെരഞ്ഞെടുപ്പ് ( സിംലയില്‍ മാത്രം അവധി)

ജൂണ്‍ 2- ഞായറാഴ്ച

ജൂണ്‍ 8- രണ്ടാമത്തെ ശനിയാഴ്ച

ജൂണ്‍ 9- ഞായറാഴ്ച

ജൂണ്‍ 10- ഗുരു അര്‍ജുന്‍ ദേവ് രക്തസാക്ഷിത്വ ദിനം ( പഞ്ചാബില്‍ അവധി)

ജൂണ്‍ 15- വൈഎംഎ ദിനം( മിസോറാം); രാജ സംക്രാന്തി (ഒഡീഷ )

ജൂണ്‍ 16- ഞായറാഴ്ച

ജൂണ്‍ 17- ബക്രീദ്

ജൂണ്‍ 18- ബക്രീദ് ( ജമ്മുവിലും ശ്രീനഗറിലും മാത്രം അവധി)

ജൂണ്‍ 22- നാലാമത്തെ ശനിയാഴ്ച

ജൂണ്‍ 23- ഞായറാഴ്ച

ജൂണ്‍ 30- ഞായറാഴ്ച

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com